മണ്ണാര്‍ക്കാട് :വലിയ ജുമാമസ്ജിദ് മഹല്ല് നിവാസികളുടെ കൂട്ടായ്മയാ യ സാന്ത്വനം മണ്ണാര്‍ക്കാട് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനകുടുംബത്തിനായുള്ള വീട് നിര്‍മാണം തുടങ്ങി.ചന്തപ്പടി പ്രദേശത്തെ നജുമുന്നീസയ്ക്കാ യി സുമനസ്സുകളുടെ സഹായത്തോടെയാണ് വീടൊരുക്കുന്നത്.650 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് കിടപ്പുമുറികള്‍,ഹാള്‍,അടുക്കള,സിറ്റ് ഔട്ട് എന്നീ സൗകര്യങ്ങളോടു കൂടിയ വീടാണ് നിര്‍മിക്കുന്നത്.9,50,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്.രണ്ട് മാസം കൊണ്ട് വീട് നിര്‍ മാണം പൂര്‍ത്തീകരിക്കനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
തറക്കല്ലിടല്‍ കര്‍മ്മം വലിയ ജുമാമസ്ജിദ് ഖാസിയും സൊസൈറ്റി പ്രസിഡന്റുമായ ടി ടി ഉസ്മാന്‍ ഫൈസി നിര്‍വഹിച്ചു.നഗരസഭ കൗ ണ്‍സിലര്‍മാരായ സി ഷെഫീക്ക് റഹ്മാന്‍,ഹംസ കുറുവണ്ണ,മന്‍സൂര്‍ കെ,സാന്ത്വനം ഭാരവാഹികളായ കെ പി അബ്ദുറഹ്മാന്‍,അബ്ദുള്ള എവിടി,മജീദ് പാലൂര്‍,സക്കീര്‍ മുല്ലക്കല്‍,സമദ് പൂവ്വക്കോടന്‍,ഹസ്സന്‍ തങ്ങള്‍,ടിപി മൊയ്തൂട്ടി,നാസര്‍ പാതാക്കര,റഫീക് കരിമ്പന,അബ്ദുള്ള എബിഎം,മന്‍സൂര്‍ ആനോടന്‍,ഹംസ മാസ്റ്റര്‍,മുഹമ്മദാലി എന്നിവര്‍ സംബന്ധിച്ചു.