മണ്ണാര്‍ക്കാട്:കളഞ്ഞു കിട്ടിയ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് വ്യാപാരി മാതൃകയായി. വിയ്യക്കു റുശ്ശി സ്വദേശിയായ ബാബുവിന് വിയ്യക്കുറുശ്ശിയില്‍ നിന്നും ഇന്നലെ യാണ് ബാഗ് കിട്ടിയത്.ഉടന്‍ പൊലിസുമായി ബന്ധപ്പെട്ട് ബാഗ് സ്റ്റേഷ നില്‍ ഏല്‍പ്പിച്ചു.പൊലീസ് നടത്തിയ പരിശോധനയിലാണ് ബാഗില്‍ 38 ഗ്രാം സ്വര്‍ണവും 28,000 രൂപയുമുണ്ടായിരുന്നതായി കണ്ടെത്തിയ ത്.ബാഗ് ലഭിച്ച വിവരം വിവിധ വാട്‌സ് ഗ്രൂപ്പുകളിലൂടെ പങ്കുവെക്കു കയും ചെയ്തിരുന്നു.ബാഗ് നഷ്ടപ്പെട്ട തിരൂര്‍ സ്വദേശിയായ സ്വര്‍ണ്ണാ ഭ രണ തൊഴിലാളി വിവരം പൊലീസ സ്റ്റേഷനില്‍ അറിയാക്കാനെ ത്തിയപ്പോഴാണ് വ്യാപാരിയുടെ സത്യസന്ധതയില്‍ ബാഗ് സ്റ്റേഷനി ലെത്തിച്ച കാര്യം അറിയുന്നത്.തിരൂരില്‍ നിന്നും പാലക്കാട്ടേക്കുള്ള യാത്രാമധ്യേ വിയ്യക്കുറുശ്ശിയില്‍ ചായ കുടിക്കാനായി ഇറങ്ങിയപ്പോ ഴാണ് ബാഗ് നഷ്ടപ്പെട്ടത്.മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓ ഫീസര്‍ പി അജിത്ത് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ ബാബു ബാഗ് ഉടമയ്ക്ക് കൈമാറി.വിയ്യക്കുറുശ്ശിയിലെ കൃഷ്ണാ ഓയില്‍മില്‍ ഉടമ യായ ബാബു ഏകോപന സമിതി കാഞ്ഞിരപ്പുഴ യൂണിറ്റ് അംഗമാണ്.