തിരുവനന്തപുരം: നാടിന്റെ വികസനത്തിനായി സർക്കാർ പ്രഖ്യാ പിക്കുന്ന പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണ റായി വിജയൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ ഈ സർക്കാർ ആദ്യ വർഷം പൂർത്തിയാക്കുന്ന വേളയിലും ജനങ്ങൾക്കു മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറ ഞ്ഞു. തിരുവനന്തപുരം പൂവച്ചൽ ഗവൺമെന്റ് വി.എച്ച്.എസ്.എ സിൽ 53 സ്‌കൂൾ കെട്ടിടങ്ങൾ നാടിനു സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാർ പറയുന്നതു നടപ്പാകും എന്ന കാര്യത്തിൽ ജനങ്ങൾക്ക് ഉറപ്പുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടി ക്കാട്ടി. നടപ്പാകുന്ന കാര്യം മാത്രമേ പറയൂ എന്നതു സർക്കാരിനെ സംബന്ധിച്ചും നിർബന്ധമുണ്ട്. അതുകൊണ്ടാണു ചില പദ്ധതികൾ നടപ്പായാൽ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമോയെന്നു ചിലർക്ക് ആശങ്ക. കെ-റെയിൽ പോലെ നാടിന് ഒഴിച്ചുകൂടാനാ കാത്ത പദ്ധതികളെപ്പോലും എതിർക്കാൻ ചിലർ രംഗത്തുവരുന്നത് ഇതുകൊണ്ടാണ്. പ്രഖ്യാപനങ്ങൾ പ്രഖ്യാപനങ്ങളായി കിടക്കേണ്ടത ല്ല, പൂർത്തീകരിക്കാനുള്ളതാണെന്ന് ഉറപ്പായി കരുതുന്ന സർക്കാരാ ണ് ഇപ്പോഴുള്ളത്. ആ നിലയ്ക്കാകും ഇനിയുള്ള കാര്യങ്ങൾ നിർവ ഹിക്കുക.
കഴിഞ്ഞ നാളുകളിൽ ഒട്ടേറെ ദുരന്തങ്ങളാണു കേരളത്തിന് അഭി മുഖീകരിക്കേണ്ടിവന്നത്. ഓഖിയും നിപ്പയും മഹാപ്രളയവും അതി നെത്തുടർന്നുള്ള കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയും വലിയ തിരിച്ചടിയുണ്ടാക്കി. കേരളം വലിയ ഒരുമയോടെ നിന്ന് ഇ ക്കാര്യങ്ങൾ അതിജീവിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാ രം മഹാപ്രളയത്തിൽ മാത്രം നമുക്ക് 31,000 കോടി രൂപയുടെ നാശന ഷ്ടമുണ്ടായി. കേരളത്തിന്റെ വാർഷിക പദ്ധതി അടങ്കലിനു സമാന മായ തുകയാണിത്. ഇതിൽനിന്നു കരയേറാൻ കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിച്ചില്ല. ചിലർ സഹായിക്കാൻ തയാ റായപ്പോൾ വേണ്ടെന്നു പറഞ്ഞു വിലക്കി. ഇത്തരം ഒട്ടേറെ പ്രതികൂ ല ഘടകങ്ങൾ അതിജീവിച്ചാണ് നാം നവകേരളം കെട്ടിപ്പടുക്കാനു ള്ള ശ്രമം നടത്തുന്നത്.
വികസന പദ്ധതികൾ തടസപ്പെടാതിരിക്കാനാണ് കിഫ്ബി വഴി പണം കണ്ടെത്തി 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനത്തിനായി ചെലവഴിക്കാൻ തീരുമാനിച്ചത്. എന്നാൽ 62,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനായി. ഏതു ദുരന്ത ഘട്ട ത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാ കുമെന്ന ബോധ്യമാണു ഭരണത്തുടർച്ചയിലേക്കു നയിച്ചത്. കൂടുത ൽ മെച്ചപ്പെട്ട രീതിയിൽ നാടിന്റെ വികസനം ഉറപ്പാക്കുക എന്നതു പ്രധാന കടമയായിക്കണ്ടാണു സർക്കാർ പ്രവർത്തിക്കുന്നത്. കഴി ഞ്ഞ അഞ്ചു വർഷം ചെയ്ത കാര്യങ്ങൾ തുടർച്ചയായി പൂർത്തീകരി ക്കേണ്ടതായിട്ടുണ്ട്. ഇതിനൊപ്പം പുതിയ നിരവധി പദ്ധതികൾ വരേ ണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!