അഗളി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികി ത്സയിലിരിക്കെ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്ത നായില്ല.അട്ടപ്പാടി പൂതൂര്‍ ചീരക്കടവ് ഊരില്‍ പരേതനായ കണ്ണന്റെ മകന്‍ രാനെയാണ് (35) കാണാതായത്.
ബന്ധുവിന്റെ മര്‍ദനമേറ്റെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം 19ന് രാമനെ കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിയിലും പിറ്റേന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.22നാണ് കോഴിക്കോട് മെഡിക്ക ല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.സഹോദരന്‍ മുരുകന്‍ കൂടെ യുണ്ടായിരുന്നു.
24ന് ഉച്ചയ്ക്ക് 12ന് ഭക്ഷണം വാങ്ങാനായി പുറത്ത് പോയി തിരിച്ചെ ത്തിയപ്പോള്‍ വാര്‍ഡില്‍ രാമനെ കണ്ടില്ലെന്ന് മുരുകന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ നിന്നും ബന്ധുക്കളെത്തി ആശുപത്രിയിലും പരിസ രത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.25ന് മുരുകന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. കാര്യ മായ അന്വേഷണമൊന്നും നടന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മെഡിക്കല്‍ കോളേജിലേയും പരിസരത്തേയും സിസിടിവി ദൃശ്യ ങ്ങള്‍ പരിശോധിക്കുന്നത് ഉള്‍പ്പടെയുള്ള അന്വേഷണങ്ങള്‍ നടത്ത ണമെന്നാണ് ആവശ്യം.