അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് 2022 – 23 വര്‍ഷത്തെ വികസന ബജറ്റിന് മുന്നോടിയായി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും റസിഡന്റ് സ് അസോസിയേഷനുകള്‍ക്കും പഞ്ചായത്ത് ഏറ്റെടുത്തു നടപ്പാക്കേ ണ്ട പദ്ധതികളെ സംബന്ധിച്ച വികസന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പി ക്കാം.ഈ മാസം 28 നകം നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ന ല്‍കാമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ പറ ഞ്ഞു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഘടക സ്ഥാപന ങ്ങളുടെ മേധാവിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പഞ്ചായത്ത് നട പ്പാക്കുന്ന പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാനാണ് ഇത്തരം സമീ പനം പഞ്ചായത്ത് നടപ്പാക്കുന്നതെന്ന് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി എക്‌സ് ഒഫിഷ്യോ അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ മുളള ത്ത് ലത പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ആയി ഷാബി ആറാട്ടുതൊടി, എ.അനില്‍കുമാര്‍, ദിവ്യ മനോജ്, കെ.വിജയ ലക്ഷ്മി, പി.അശ്വതി, ഡോ.റാബിയ, അബ്ബാസ്, സുജാത, ദീപ, നസീമ, ഷീബ, ജിബുമോന്‍ ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു.