അലനല്ലൂര്‍: ജീവിത ശൈലികള്‍ മൂലം വിവിധ ആരോഗ്യ പ്രശ്‌നങ്ങ ള്‍ നേരിടുന്ന പുതു തലമുറയില്‍ സൈക്കിള്‍ സവാരി പ്രോത്സാ ഹി പ്പിക്കുക, അന്തരീക്ഷ മലിനീകരണം കുറക്കുക, പ്രകൃതിയെ അടു ത്തറിയുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സൈക്കിള്‍ സവാരി പോത്സാഹന കാമ്പയിന്‍ തുടങ്ങി.സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണി റ്റിന്റെ കീഴിലെ പരിചിന്തന ദിനാഘോഷങ്ങളുടെ ഭാഗമായാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്.ഇതിന്റെ ഭാഗമായി സൈക്കിള്‍ പരിശീ ലന ക്യാമ്പ്, സൈക്കിള്‍ റിപ്പയറിംഗ് പരിശീലനം, സൈക്കിള്‍ ഹൈക്ക് എന്നിവ നടക്കും.
സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ല സെക്രട്ടറി നസീര്‍ തോട്ടര ഉദ്ഘാട നം ചെയ്തു.ജില്ല ട്രഷറര്‍ സി.മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എസ്.പ്രദിപ, ഹെഡ്മാസ്റ്റര്‍ സക്കീര്‍ ഹുസൈന്‍.സി, സ്‌കൗട്ട് മാസ്റ്റര്‍ ഒ .മുഹമ്മദ് അന്‍വര്‍, ഗൈഡ് ക്യാപ്റ്റന്‍ പ്രജിത ശ്രീകുമാര്‍, സിദ്ധീഖ്. സി, നൗഷിദ.സി, ട്രൂപ്പ് ലീഡര്‍ നവീന്‍ കേശവ്, കമ്പനി ലീഡര്‍ നുഹ സി, അന്‍ഷിദ് .പി, എന്നിവര്‍ സംസാരിച്ചു.
സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്ഥാപകന്‍ ബേഡന്‍ പവ്വലിന്റെ ജന്മ ദിനമാണ് എല്ലാവര്‍ഷവും ലോക പരിചിന്തന ദിനമായി ആചരിക്കു ന്നത്.അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള ബോധവല്‍ക്ക രണ പ്രവര്‍ത്തനങ്ങളാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ ഭാഗ മായി സംഘടിപ്പിക്കുന്നത്.പട്രോള്‍ ലീഡര്‍മാരായ അഹമ്മദ് നാസിം. പി , അദ്‌നാന്‍.പി , നാജിയ.സി.പി, ഷാദിയ.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.