കാഞ്ഞിരപ്പുഴ: ചീനിയ്ക്കാ ശേഖരിക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം വനത്തിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. കാ ഞ്ഞിരപ്പുഴ പാമ്പന്‍തോട് കോളനിയിലെ വെള്ളയുടെ മകന്‍ പ്രസാദ് (21)നെയാണ് കാണാതായത്.
ഇന്നലെ വൈകീട്ട് ആറു മണിയോടെ യാണ് അച്ഛന്‍ വെള്ള,അമ്മ കമലു സഹോദരി പ്രവീണ എന്നിവര്‍ ക്കൊപ്പം വനത്തില്‍ ചീനി ക്കാ പറിയ്ക്കാന്‍ പോയത്.മറ്റുള്ളവര്‍ വീ ട്ടിലെത്തിയെങ്കിലും രാത്രി ഏറെ വൈകിയും പ്രസാദ് തിരിച്ചെത്തി യില്ല.ഇന്ന് രാവിലേയും എ ത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയാ യിരുന്നു.
പൊലീസ്,വനംവകുപ്പ്,ഫയര്‍ഫോഴ്‌സ്,സിവില്‍ ഡിഫന്‍സ് അം ഗങ്ങള്‍,കോളനിവാസികള്‍ എന്നിവര്‍ ചേര്‍ന്ന് പ്രസാദിനായി സം യുക്ത തിരച്ചില്‍ നടത്തി വരികയാണ്.