പാലക്കാട്: മലമ്പുഴ -ചെറാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങി ഇന്നലെ രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത പറഞ്ഞു. നിലവില്‍ എമര്‍ജന്‍സി കെയര്‍ യൂണിറ്റില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാ ണ് ബാബു.
ഇന്നലെ രാത്രി സുഖമായി ഉറങ്ങിയെന്നും രാത്രി ചപ്പാത്തിയും രാ വിലെ ദോശയും കഴിച്ചതായി ബാബു പറഞ്ഞു. ഉമ്മ നേരില്‍ കണ്ട് സംസാരിച്ചു.ആശുപത്രിയില്‍ മികച്ച ചികിത്സയാണ് ലഭിക്കുന്നതെ ന്നും ബാബു പറഞ്ഞു. അപകട സമയത്ത് ബാബുവിന്റെ കാലില്‍ ഉണ്ടായ മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട്. എക്‌സറെ, സി.ടി സ്‌കാന്‍, ബ്രെയിന്‍, ചെസ്റ്റ്, രക്ത പരിശോധനകള്‍ നടത്തുകയും ഇവയില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
ഫിസിഷന്‍, നെഫ്രോളജി സൈക്യാട്രി, സര്‍ജന്‍, ഓര്‍ത്തോ എന്നി അഞ്ച് പേരടങ്ങുന്ന സ്‌പെഷ്യല്‍ ടീമാണ് ബാബുവിനെ ചികിത്സി ക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യം, വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ബാബുവിന്റെ ചികിത്സാ നടപടികള്‍ ഏകോപി പ്പിക്കുന്നുണ്ട്.