നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടി, വായ്പാ പലിശ കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങ ളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. ഇന്ന ലെ പലിശ നിര്‍ണയ സമിതി ചെയര്‍മാന്‍ കൂടിയായ സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാ ണ് പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. രണ്ട് വര്‍ഷത്തിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആറര ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി ഉയര്‍ത്തി.15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ച് ശതമാനമായി ഉയര്‍ത്തി. നേര ത്തെ ഇത് 4.75 ശതമാനമായിരുന്നു. മൂന്ന് മാസം (46 ദിവസം മുതല്‍ 90 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25 ശതമാന ത്തില്‍ നിന്നും അഞ്ചര ശതമാനത്തിലേയ്ക്ക് ഉയര്‍ത്തി. ആറ് മാസം (91 ദിവസം മുതല്‍ 180 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനമായിരിക്കും ഇനി മുതല്‍ പലിശ. ഒരു വര്‍ഷം (181 – 364 ദിവസം) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനമായും ഒരു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനമാ യും പലിശ പുതുക്കി നിശ്ചയിച്ചു.
വിവിധ വായ്പകളുടെ പലിശ നിരക്കില്‍ അര ശതമാനം വരെ കുറവു വരുത്തി. വായ്പകളുടെ സ്വഭാവം അനുസരിച്ചായിരിക്കും പലിശ നി ര്‍ണയിക്കുക. 2021 ജനുവരിയിലും നിക്ഷേപ, വായ്പാ പലിശ നിരക്കു കള്‍ പുതുക്കി നിശ്ചയിച്ചിരുന്നു.സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷി ക വായ്പാ സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാ പനങ്ങളുടെ പലിശ നിരക്കാണ് നിശ്ചയിച്ചത്. സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, റീജിയണല്‍ റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങ ള്‍, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പെ ടെയുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് പുതുക്കിയ പലിശ നിരക്ക് ബാധകം.
യോഗത്തില്‍ പലിശ നിര്‍ണയ ഉന്നതതല സമിതി അംഗങ്ങളായ സ ഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ അസോസിയേഷന്‍ പ്രസിഡന്റ് വി. ജോയ് എംഎല്‍എ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമു റിക്കല്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയാ ക്കോട് കൃഷ്ണന്‍ നായര്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രതിനിധി ഇ.ജി. മോഹനന്‍, സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറല്‍ മനേജര്‍, സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് എംഡി ബിനോയ് കുമാര്‍, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവര്‍ യോഗ ത്തില്‍ പങ്കെടുത്തു.