തിരുവനന്തപുരം പാലക്കാട് മലമ്പുഴ ചെറാട് മലയിടുക്കിൽ കുടു ങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർ ത്തകർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയർപ്പിച്ചു. ബാബു വിന് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ബാബുവിനെ രക്ഷിക്കുകയെന്നതു നാ ടൊന്നാകെ ആഗ്രഹിച്ച കാര്യമായിരുന്നുവെന്നു മുഖ്യമന്ത്രി പറ ഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെൻറ് സെന്ററിലെ സൈനികർ, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവ രോട് നന്ദി പറയുന്നു. കേരള പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, എൻ.ഡി.ആർ.എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെ ഡിക്കൽ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും രക്ഷാ പ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തുണ്ടായിരുന്നു. രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി.ഒ.സി ലഫ്റ്റ നൻറ് ജനറൽ എ അരുണിനെ ഫോണിൽ വിളിച്ചു നന്ദി അറിയി ച്ചതായും മുഖ്യമന്ത്രി പറഞ്ഞു.