മലമ്പുഴ: രക്ഷാദൗത്യത്തിന്റെ രാപ്പകല്‍ പോരാട്ടത്തെക്കുറിച്ച് ജി ല്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സംസാരിക്കുന്നു. പാലക്കാട് മലമ്പുഴ ചേറാട് മലയില്‍ 1000 മീറ്ററോളം ഉയരമുള്ള മലയില്‍ യുവാവ് കുടു ങ്ങിയ വിവരം ഫെബ്രുവരി ഏഴിന് (തിങ്കളാഴ്ച ) വൈകിട്ട് 6.30 ഓടെ യാണ് ലഭിക്കുന്നത്. തുടര്‍ന്ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍, റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, വ നംവകുപ്പ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്ത നം ആരംഭിക്കുകയുണ്ടായി. നാട്ടുകാരുടെ സഹകരണവും ഉണ്ടായി രുന്നു.
ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലം കാണാതെ വന്ന സാഹചര്യത്തില്‍ രണ്ടാംദിവസം എന്‍.ഡി.ആര്‍.എഫിനെ അറിയിച്ചു. തുടര്‍ന്ന് എന്‍ .ഡി.ആര്‍.എഫിന്റെ രണ്ട് സംഘം എത്തുകയും, രാവിലെ ഒന്നും വൈകീട്ടോടെ രണ്ടാമത്തേതുമായ സംഘം മലകയറ്റം നടത്തുകയു ണ്ടാ യി. പക്ഷേ യുവാവുമായി സംസാരിക്കാനോ, യുവാവിനടുത്തേ ക്ക് എത്താനൊ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മലകയറിയ രണ്ട് എന്‍. ഡി.ആര്‍.എഫ് സംഘങ്ങളും മലമുകളില്‍ തന്നെ തങ്ങുകയായിരു ന്നു. എന്‍.ഡി.ആര്‍.എഫ് സംഘത്തിന് യുവാവിന്റെ അടുത്തേക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോസ്റ്റ് ഗാര്‍ഡിന്റെ ചോ പ്പര്‍ സജ്ജമാക്കിയത്. രക്ഷാ ദൗത്യവും ഭക്ഷണവും, വെള്ളവും എ ത്തിക്കലായിരുന്നു ചോപ്പര്‍ വഴി ലക്ഷ്യമിട്ടത്. പക്ഷേ ചില സാങ്കേ തിക കാരണങ്ങളാല്‍ ചോപ്പറിന് ദൗത്യത്തില്‍ നിന്ന് പിന്തിരിയേണ്ടി വന്നു.
റവന്യൂ മന്ത്രിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയു ടെയും സമയോചിത ഇടപെടലുകളും ആ അവസരത്തില്‍ ഉണ്ടായി. തുടര്‍ന്ന് ഇന്നലെ (ചൊവ്വാഴ്ച) വൈകിട്ടോടെയാണ് മല കയറ്റത്തില്‍ വൈദഗ്ധ്യമുള്ള കരസേന വിഭാഗത്തെ വിവരം അറിയിക്കുന്നത്. അടിയന്തിര സാഹചര്യങ്ങള്‍ക്കനുസൃതമായ ഉപകരണങ്ങളും മെ ഡിക്കല്‍ സംഘവും കരസേനയില്‍ ഉള്‍പ്പെട്ടിരുന്നു. മദ്രാസ് റെജി മെന്റിലെ സൈനികരും, പാരാ റെജിമെന്റ് സെന്ററിലെ സൈ നികരും ഉള്‍പ്പെട്ട കരസേനാ വിഭാഗം കഞ്ചിക്കോട് വായുമാര്‍ഗം എത്തുകയും രാത്രി 10.30 ഓടെ റോഡ് മാര്‍ഗം സ്ഥലത്തെത്തി മല യുടെ താഴെയും മലമുകളില്‍ നിന്നുമായി രക്ഷാദൗത്യം നിര്‍വഹി ക്കാന്‍ കഴിയും വിധം എല്ലാ ഉപകരണങ്ങളും മലമുകളിലും പരിസര ങ്ങളിലുമായി സജ്ജീകരിച്ചു. തുടര്‍ന്ന് രാത്രിയോടെ(ഏകദേശം ഒരു മണി) യുവാവിനോട് സംസാരിക്കാന്‍ സംഘത്തിന് സാധിച്ചു. ആ രോഗ്യനില തൃപ്തികരമാണെന്ന് ബോധ്യപ്പെടുകയും ഉണ്ടായി. തുട ര്‍ന്ന് പിന്നേറ്റ് (ഫെബ്രുവരി 9) പുലര്‍ച്ചെ അഞ്ചുമണിയോടെ കരസേ ന വിഭാഗം രണ്ടു സംഘങ്ങളായി തിരിഞ്ഞ് മലകയറ്റം ആരംഭിക്കു കയും 9.30 ഓടെ യുവാവിനടുത്ത് എത്തുകയുമാണ് ഉണ്ടായത്. തുട ര്‍ന്ന് വെള്ളവും ഭക്ഷണവും പ്രഥമ ശുശ്രൂഷയും നല്‍കുകയുണ്ടായി. ശേഷം ബാംഗ്ലൂരില്‍ നിന്നും എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററി ല്‍ എയര്‍ ലിഫ്റ്റ് ചെയ്ത് കഞ്ചിക്കോട് ബെമലില്‍ ലാന്‍ഡ് ചെയ്ത ശേ ഷം ഉച്ചയ്ക്ക് ഒന്നരയോടെ പാലക്കാട് ജില്ലാശുപത്രിയില്‍ പ്രവേശി പ്പിക്കുകയായിരുന്നു. എല്ലാ അവയവങ്ങളും പ്രവര്‍ത്തനം തൃപ്തികര മാണെന്ന് ഉറപ്പ് വരുത്തുന്നതിനായി നിലവില്‍ യുവാവ് നിരീ ക്ഷണ ത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡി.എം.ഒ കെ.പി. റീത്ത അറിയിക്കുകയുണ്ടായി. സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റി ന്റെ ഡ്രോണ്‍ ചിത്രങ്ങളും ഹാം റേഡിയോ ടീമിന്റെ സഹകര ണവും രക്ഷാ ദൗത്യത്തിന് ഏറെ സഹായകമായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ കലക്ടറോടൊപ്പം ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മറ്റ് വകുപ്പുദ്യോഗസ്ഥര്‍, മറ്റ് റവന്യു ഉദ്യോഗസ്ഥര്‍, എന്നിവരും പരിസരത്ത് അഹോരാത്രം കൂടെ ഉണ്ടായിരുന്നു.