ഒറ്റപ്പാലം: ലക്കിടി-പേരൂര്‍ പഞ്ചായത്തിലെ നെല്ലികുര്‍ശ്ശി ഗവ ഹൈ സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഒറ്റപ്പാ ലം എം.എല്‍.എ കെ.പ്രേംകുമാര്‍ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 47 ലക്ഷം രൂപ ചെലവിട്ടാണ് നിര് മ്മാണം നടക്കുന്നത്. അഞ്ച് ക്ലാസ് മുറികള്‍ അടങ്ങുന്ന കെട്ടിടത്തി ന്റെ നിര്‍മ്മാണോദ്ഘാടനമാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. രാമ കൃഷ്ണന്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ഹരി, കെ. കുമാരിദേവി, പഞ്ചായത്ത് അംഗങ്ങളായ കെ. കൃഷ്ണകുമാരി, കെ. ഉണ്ണികൃഷ്ണന്, സി. അനില്‍കുമാര്‍. സ്കൂള്‍ പ്രധാനാദ്ധ്യാപകന് കെ. ശിവദാസന്‍, പി.ടി.എ പ്രസിഡന്റ് എ. കെ പ്രഭാഷ് എന്നിവര്‍ സംസാരിച്ചു.