നെന്‍മാറ: അയിലൂര്‍ ഗ്രാമപഞ്ചായിലെ കോപ്പംകുളമ്പ് എസ്.സി. കോളനി സമഗ്രവികസനം കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കോളനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. ആദ്യഘട്ട ത്തില്‍ പ്രദേശത്തെ മണ്ണൊലിപ്പ് തടഞ്ഞ് മണ്ണ് നിലനിര്‍ത്തുന്നതിന് ഓരോ വീടിനു ചുറ്റും തിട്ടുകള്‍ കെട്ടുന്ന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയത്. പ്രദേശത്ത് കൂടുതലായി മണ്ണൊലിപ്പ് നേരിടുന്ന ആറ് വീടുകളിലാണ് നിലവില്‍ തിട്ടുകള്‍ നിര്‍മിച്ചിട്ടുള്ളത് . കോ പ്പംകുളമ്പ് കോളനിയില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷയായി. നെന്മാറ ബ്ലോക്ക് പ ഞ്ചായത്ത് അംഗം ഗോപിക ഷിജു. അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്‌നേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജുള സുരേന്ദ്രന്‍, അയിലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം വി. എം.ദേവദാസ്, ബി.ഡി.ഒ കെ.സി. ജിനീഷ് എന്നിവര്‍ പങ്കെടുത്തു.