മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി (ജി.പി.എ.ഐ.എസ്) 2022 വര്‍ഷത്തേക്കുള്ള പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘി പ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2021 ഡിസംബര്‍ 31 ന് മുമ്പ് സര്‍വീസി ല്‍ പ്രവേശിച്ച എല്ലാ ജീവനക്കാരും ശൂന്യവേതനാവധിയിലുള്ളവര്‍ (KSR XIIA KSRXIIC ഒഴികെ) അന്യത്ര സേവനത്തിലുള്ളവര്‍, മറ്റെന്തെ ങ്കിലും രീതിയില്‍ അവധിയിലുള്ളവര്‍ പേസ്ലിപ്പ് ലഭിക്കാത്ത കാര ണത്താല്‍ ശമ്പളം ലഭിക്കാത്തവര്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാ ജീവന ക്കാരും 31.03.2022 ന് മുമ്പ് പ്രീമിയം, 8658-102-88 Suspense account GPAI fund എന്ന ശീര്‍ഷകത്തില്‍ ഒടുക്കി 2022 ജി.പി.എ.ഐ.എസ് പദ്ധതി യില്‍ അംഗത്വമെടുക്കണം. എല്ലാ DDX (ഡ്രോയിംഗ് ആന്‍ഡ് ഡി സ്ബേഴ്സിംഗ് ഓഫീസര്‍മാര്‍) മാരും അവരുടെ കീഴിലുള്ള എല്ലാ ജീവ നക്കാരും ജി.പി.എ.ഐ.എസ് അംഗത്വം എടുത്തുവെന്ന് ഉറപ്പുവരു ത്തണമെന്നും ഇന്‍ഷ്വറന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.