അലനല്ലൂര്‍ : വിദ്യാര്‍ത്ഥികളുടെ കലാപരവും നൈസര്‍ഗികവുമായ കഴിവുകളെ വികസിപ്പിക്കുക,കുട്ടികളുടെ കലാസൃഷ്ടികളെ പ്രോ ത്സാഹിപ്പിക്കുക,ഒഴിവ് സമയത്തെ ഫലപ്രദമായി വിനിയോഗിക്കു ക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹോബി ക്ലബ്ബിന് തുടക്കമായി.സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ്‌ഗൈഡ്‌സ് യൂണിറ്റിന്റെ കീഴിലെ ബോബ് എ ജോ ബ് എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് ഹോബി ക്ലബ് ആരംഭിച്ചത്.
വിവിധ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, പെയിന്റിംഗ് , ഡ്രോ യിംഗ്, പോസ്റ്റര്‍ ഡിസൈന്‍, വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിംഗ്, ചോക്ക് , സോപ്പ്, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവയുടെ നിര്‍ മ്മാണം, തുടങ്ങി വിവിധ പ്രോഗ്രാമുകളാണ് ക്ലബ്ബിനു ആസൂത്രണം ചെയ്തിട്ടുളളത്
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ ര്‍മാന്‍ മഠത്തൊടി അലി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പാഴ് വസ്തുക്കളില്‍ നിന്നുമുളള അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണത്തിന് ജ്യോതി ടീച്ചര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ എസ്.പ്രദീപ, ഹരിദാസ് ബി. ബി, മുഹമ്മദ് അശ്‌റഫ്.സി, സ്‌കൗട്ട് മാസ്റ്റര്‍ ഒ. മുഹമ്മദ് അന്‍വര്‍, ഗൈഡ് ക്യാപ്റ്റന്‍ പ്രജിത ശ്രീകുമാര്‍ ട്രൂപ്പ് ലീഡര്‍ നവീന്‍ കേശവ് ,കമ്പനി ലീഡര്‍ നുഹ. സി എന്നിവര്‍ സംസാരിച്ചു.പട്രോള്‍ ലീഡര്‍ മാരായ അന്‍ഷിദ്.പി ഷംന ഒ.കെ, അഭിജിത്ത്. പി , മുഹമ്മദ് ഷാനില്‍.വി, അനീന. സി അന്‍ഷ ആയിഷ എന്നിവര്‍ നേ തൃത്വം നല്‍കി.