അഗളി: പൊന്നിന്റെ കലവറയുമായി ചുരം കയറിയെത്തിയ പഴേ രി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഗൂളിക്കടവ് ഷോറൂം ഉദ്ഘാട നം അട്ടപ്പാടിയ്ക്ക് ആഘോഷമായി.പ്രമുഖ ചലച്ചിത്ര താരവും പഴേ രി ഗോള്‍ഡ് ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ ഭാവന ഷോറൂം ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര പിന്നണി ഗായിക നഞ്ചിയമ്മ മുഖ്യാതിഥിയായിരുന്നു.പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ ഷെരീഫ് പഴേരി, മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ കരീം,ഡയറക്ടര്‍മാരായ ബിനീഷ്, ജബ്ബാര്‍,ബഷീര്‍,ബിജുകുമാര്‍,മുരളധീരന്‍,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
അട്ടപ്പാടിയുടെ അഭിരുചിക്കനുസരിച്ചുള്ള ആഭരണ ശ്രേണിയാണ് ഗൂളിക്കടവിലെ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളതെന്ന് മാനേജിംഗ് ഡയ റക്ടര്‍ അബ്ദുള്‍ കരീം പറഞ്ഞു.പരിശുദ്ധവും പവിത്രവുമായ സ്വര്‍ണാ ഭരണങ്ങള്‍ക്കായി അട്ടപ്പാടിക്കാര്‍ക്ക് ഇനി ചുരമിറങ്ങേണ്ടി വരില്ല. കുറഞ്ഞ പണിക്കൂലിയില്‍ നല്ല സെലക്ഷനാണ് ഉപഭോക്താക്കള്‍ ക്കായി ഒരുക്കിയിട്ടുള്ളതെന്നും അബ്ദുള്‍ കരീം പറഞ്ഞു.
സ്വര്‍ണാഭരണ വിപണന രംഗത്ത് കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് അട്ടപ്പാടിയില്‍ പുതിയ ശാഖ ആരംഭിച്ചത്.ജില്ലയില്‍ നാല് ശാഖകള്‍ കൂടി തുറക്കാനും ജില്ല കള്‍ തോറും പഴേരിയുടെ ഷോറൂമുകള്‍ ആരംഭിക്കാനും പദ്ധതി യുണ്ട്.നൂതന സാങ്കേതിക വിദ്യയോടെ സ്വന്തം ഫാക്ടറിയില്‍ നിര്‍മി ക്കുന്ന ആഭരണങ്ങള്‍ ഉപഭോക്താക്കളിലേക്ക് നേരിട്ടാണ് എത്തിക്കു ന്നത്.ഈ മേഖലയിലെ ഇടനിലക്കാരെ ഒഴിവാക്കുന്നതിലൂടെ ലഭി ക്കുന്ന മാര്‍ജിന്‍ ഹോള്‍സെയില്‍ വിലയിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ പഴേരി അവസരമൊരുക്കുന്നു.സര്‍ക്കാര്‍ അംഗീകൃ തമായ BIS-HUIDസ്വര്‍ണാഭരണങ്ങളുടെ വിസ്മയ ശേഖരമാണ് പഴേരി കാഴ്ചവെയ്ക്കുന്നത്.