മണ്ണാര്‍ക്കാട്: 2020-21 സാമ്പത്തിക വര്‍ഷത്തിലെ എം എല്‍ എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീക രിച്ച മണ്ണാര്‍ക്കാട് മണ്ഡലത്തിലെ 5 ഗ്രാമീണ റോഡുകള്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു.
അലനല്ലൂര്‍ പഞ്ചായത്തിലെ മുറിയക്കണ്ണി – മയ്യത്തുംകര റോഡ് (20 ലക്ഷം ), കോട്ടോപ്പാടം പഞ്ചായത്തിലെ കളത്തില്‍ത്തൊടി വട ശ്ശേ രിപ്പുറം കൊമ്പം റോഡ് (20ലക്ഷം),വെള്ള ടാങ്ക് കാഞ്ഞിരംകുന്ന് പള്ളിക്കുന്ന് റോഡ് (20ലക്ഷം ), പാറപ്പുറം കച്ചേരിപ്പറമ്പ് റോഡ് (25 ലക്ഷം ), കൊടക്കാട് മൗലാന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ റോഡ് (4ല ക്ഷം ) തുടങ്ങിയ റോഡുകളാണ് സമര്‍പ്പിച്ചത്.
വിവിധ ചടങ്ങുകളിലായി പഞ്ചായത്ത് പ്രസിഡന്റുമാരായ മുള്ള ത്ത് ലത, ജസീന അക്കര,ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബഷീര്‍ തെക്കന്‍, മണി കണ്ഠന്‍, ഷാനവാസ്, പഞ്ചായത്ത് മെമ്പര്‍മാരായ അലി മഠത്തൊടി, അനിത വിത്തനോട്ടില്‍, ബഷീര്‍ പടുകുണ്ടില്‍, സജ്‌ന സത്താര്‍,എം കെ ബക്കര്‍, അനില്‍ കുമാര്‍, വിനീത, റജീന, രാധാകൃഷ്ണന്‍, റഷീദ പുളിയക്കോട്, സുബൈര്‍ കൊടക്കാട്, കല്ലടി ബക്കര്‍, അഡ്വ. ടി എ സിദ്ദീഖ്, റഷീദ് ആലാ യന്‍, കെ ടി ഹംസപ്പ, പാറശ്ശേരി ഹസ്സന്‍, സുല്‍ഫി, മുനീര്‍ താളിയില്‍, ടി കെ ഇപ്പു, അസീസ് കോട്ടോപ്പാടം, എ കെ കുഞ്ഞയമ്മു, നാണിപ്പ, ഷറഫുദ്ദീന്‍ മാസ്റ്റര്‍, സൈനുദ്ദീന്‍ താളിയില്‍, ഷമീര്‍ ഫൈസി, നാസര്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ താളിയില്‍, എന്‍. ടി സലാം, കെ പി മജീദ്,ഫാരിസ് തയ്യില്‍, മാനു ആലിക്കല്‍, നൗഷാദ് പുത്തന്‍കോട്ടില്‍, റഫീഖ് കൊങ്ങത്ത്, ജലീല്‍ പൊന്‍പാറ, ഷറഫു കെ കെ, ജാബിര്‍ പൂഞ്ചോല, ലുക്മാന്‍ പള്ളിയാ ലില്‍, സി എച്ച് കുഞ്ഞാണിഹാജി, ടി വി അബ്ദുറഹ്മാന്‍, കെ സി മുഹമ്മദ് ബഷീര്‍, എന്‍. കെ അലി, എം. കബീര്‍, മനാഫ്, മുഹമ്മ ദാലി പുളിയക്കോട്, റഷീദ പുളിക്കല്‍, സൈദലവി ഇ എം, ജലീല്‍ പുളിയക്കോട്,നാലകത്ത് മുഹമ്മദാലി, സമദ് മേലേതില്‍, കെ അബൂബക്കര്‍ മാസ്റ്റര്‍, നാലകത്ത് റഫീഖ്, ഷരീഫ് പാറക്കല്‍, റാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.