അലനല്ലൂര്‍: പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠനം നടത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പഠനത്തിന് യോഗ്യത നേടിയ ചളവ സ്വദേശി കൈനിശ്ശേരി ജയകൃഷ്ണന്റെയും, ഷിജിയുടെയും മകള്‍ സീത കൃഷ്ണ യെ എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റാ ഫും ,പി.ടി.എ യും അനുമോദിച്ചു.

ജി.യു.പി സ്‌കൂള്‍ ചളവ, ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ സീത കൃഷ്ണയുടെ ഈ നേട്ടം മലയോര ഗ്രാമമായ എടത്തനാട്ടുകരയിലെ സാധാരണക്കാരാ യ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രോത്സാഹനമാണ്.സര്‍ക്കാര്‍ വിദ്യാ ലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുന്നു എന്നതിന്റെ ഉദാഹരണ മാണ് സീത കൃഷ്ണയുടെ വിജയം.

ചളവയില്‍ നടന്ന അനുമോദന സംഗമത്തില്‍ പ്രധാനാധ്യാപകന്‍ സ ക്കീര്‍ ഹുസൈന്‍.സി, പി.ടി.എ വൈസ് പ്രസിഡന്റ് സക്കീര്‍ ഹു സ്സൈന്‍ നാലു കണ്ടം, ഡെപ്യൂട്ടി എച്ച്.എം അബ്ദുന്നാസര്‍.പി, വിപിന്‍ സി.ജി, പി.ടി.എ അംഗം ധര്‍മ്മ പ്രസാദ്, മുഹമ്മദ് അഷ്‌റഫ്. സി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!