അലനല്ലൂര്‍: പൊതുമരാമത്ത് വകുപ്പ് അനാസ്ഥ അവസാനിപ്പിച്ച് കു മരംപുത്തുര്‍ – ഒലിപ്പുഴ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അലനല്ലൂരില്‍ യൂത്ത് ലീഗ് സമരം നടത്തി. കഴിഞ്ഞ ദിവസം കോട്ടോപ്പാടത്ത് ബൈക്ക് യാത്രകാരന്‍ റോഡിലെ കുഴിവെട്ടിക്കുന്നതിനിടെ കാറുമായി കൂ ട്ടിയിടിച്ച് മരിച്ച സാഹചര്യത്തിലാണ് ഇനിയൊരും ജീവനും നഷ്ട പെടാതിരിക്കാന്‍ റോഡിലെ മുഴുവന്‍ കുഴികളും അടക്കുന്നതിനു ള്ള നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം സംഘടി പ്പിച്ചത്. കേട്ടോപ്പാടത്ത് സമരം ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ മണ്ണാര്‍ക്കാട് എസ്.ഐയുടെ നേതൃത്വത്തില്‍ അസഭ്യം പറ ഞ്ഞതും മറ്റും പരിശോധിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഒരാഴ്ച്ചക്കകം റോഡിലെ തകര്‍ച്ചക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ശ ക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സമരം മു ന്നറിയിപ്പു നല്‍കി. റോഡ് പാടെ തകര്‍ന്ന മുണ്ടത്ത് പള്ളിക്ക് സമീ പം നടന്ന സമരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖലാ പ്രസിഡന്റ് എം.ബുഷൈര്‍ അരിയകുണ്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ, യൂസഫ് പാക്കത്ത്, മുഹമ്മദാലി ആലായന്‍, ഹംസ ആക്കാടന്‍, സൈ നുദ്ധീന്‍ ആലായന്‍, വി.ടി ഖാദര്‍, സി.ടി ബഷീര്‍, സാബിത്ത് മാളികു ന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. യൂത്ത് ലീഗ് മേഖലാ ജനറല്‍ സെക്ര ട്ടറി സത്താര്‍ കമാലി സ്വാഗതവും വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ താഹിര്‍ അലനല്ലൂര്‍ നന്ദിയും പറഞ്ഞു.