അലനല്ലൂര്‍ :എടത്തനാട്ടുകര ചളവ അഭയം സഹായ സമിതിയുടെ ‘ആടു ഗ്രാമം’ പദ്ധതിയുടെ 5-ാം ഘട്ട ആടു വിതരണം നടന്നു. നിരാ ലംബരായ കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗമാകാനാണ് ആടുവ ളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നത്.ഇതിനകം മുപ്പതിലധികം ആടു കളെ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിട്ടുണ്ട്.അലനല്ലൂര്‍ ഗ്രാ മ പഞ്ചായത്ത് അംഗം പി രഞ്ജിത് ഉദ്ഘാടനം ചെയ്തു.അഭയംഭരണ സമിതി അംഗങ്ങളായ പി.ഗോപാലകൃഷ്ണന്‍, സി.തങ്കപ്പന്‍ നായര്‍, എം.പി. സുഗതന്‍ , പി. ജനാര്‍ദ്ദനന്‍, യുഗോപാലകൃഷ്ണന്‍, കെ. കൃഷ്ണന്‍ , പി. വെളുത്ത എന്നിവര്‍ സംസാരിച്ചു. പി.ശ്രീധരന്‍, പി.ശശീധരന്‍, എം. പരശുരാമന്‍, എം.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കഴിഞ്ഞ 18 വര്‍ഷത്തോളമായി പ്രദേശത്തെ ജീവകാരുണ്യ രംഗത്ത് ശ്രദ്ധേ മായ പ്രവര്‍ത്തനങ്ങളാണ് അഭയം സഹായ സമിതി നടത്തി വരു ന്നത്.