മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ് കാരം അശാസ്ത്രീയവും,വേണ്ടത്ര കൂടിയാലോചനകളില്ലാതെയുമാ ണെന്ന് സി.പി.എം ഏരിയ കമ്മിറ്റിയും,സി.ഐ.ടി.യു നേതാക്കളും വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.നഗരസഭ ചെയര്‍മാന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഏകപക്ഷീയമായി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരമില്ലാത്തതാണ്.ചെയര്‍മാന്റെ താല്പര്യം നോക്കി പൊലീസ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ ശക്ത മായി എതിര്‍ക്കും.നഗരസഭ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ് പരിഷ്‌കരങ്ങള്‍ നടപ്പാക്കിയതെന്നും,ഇതിനു പിന്നില്‍ പല താല്പര്യ ങ്ങളുമുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.
കോടതിപ്പടിയില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസ്സുകള്‍ പണി പൂര്‍ത്തിയായ കംഫര്‍ട് സ്റ്റേഷനോട് ചേര്‍ന്നുള്ള ബസ് ബേയിലേക്ക് മാറ്റണമെന്നും,കോടതിപ്പടിയില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഒ രുക്കി നെട്ടരക്കടവ് റോഡിലൂടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ക്രമീകരിക്കണമെന്നും,ഓട്ടോ സ്റ്റാന്റുകളില്‍ ഓട്ടോറിക്ഷകളുടെ എണ്ണം നിജപ്പെടുത്തുകയും,നമ്പറും,സ്റ്റിക്കറും നല്‍കി നിയന്ത്രിക്കു കയും,സ്റ്റാന്റുകള്‍ കൃത്യമായി ക്രമീകരിക്കുകയും വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.നടമാളിക റോഡ് പണി പൂര്‍ത്തിയായാല്‍ ഓട്ടോപാര്‍ക്കിങ് ഉള്‍പ്പെടെ മുഴുവന്‍ പാര്‍ക്കിങ്ങും ഒഴിവാക്കി നഗര ത്തിലെ ബദല്‍ സമാന്തര റോഡാക്കി മാറ്റണമെന്നും,ഈ ഭാഗത്തെ ഓട്ടോ സ്റ്റാന്‍ഡ് വടക്കുമണ്ണം റോഡിലേക്കും,സിവില്‍ സ്റ്റേഷന് മുന്‍ വശത്തെ ഓട്ടോ സ്റ്റാന്‍ഡ് എം.പി.ഓഡിറ്റോറിയത്തിന് സമീപത്തേ ക്കും,ധര്‍മര്‍ കോവിലിനു മുന്നിലെ ഓട്ടോറിക്ഷകള്‍ ടിപ്പു ജംഗ്ഷനി ലേക്ക് മാറ്റണമെന്നും,ബിവറേജ് ഔട്‌ലെറ്റിന് സമീപത്തെ ഓട്ടോ പാ ര്‍ക്കിംഗ് ഒഴിവാക്കണമെന്നും,മുല്ലാസിനു മുന്നിലെ ഓട്ടോ സ്റ്റാന്‍ ഡും,ബസ് സ്റ്റോപ്പും നിലനിര്‍ത്തണമെന്നും,കോടതിപ്പടിയിലെ സീബ്ര ലൈന്‍ സാമിയക്ക് മുന്നിലേക്ക് മാറ്റണമെന്നും ഉള്‍പ്പെടെ നിര്‍ദ്ദേശങ്ങളും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പൊതുജന ഹിതത്തിന് വിരുദ്ധമായി പരിഷ്‌കാരം നടപ്പാക്കിയാല്‍ അടുത്ത ദിവസങ്ങളില്‍ ഇതുമായി നിസ്സഹകരിക്കുന്ന നടപടികളു മായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്ത സമ്മേള നത്തില്‍ സി.പി.എം ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍,ലോക്കല്‍ സെക്രട്ടറി കെ.പി.ജയരാജ്,നഗരസഭ കൗണ്‍സിലര്‍ ടി.ആര്‍. സെബാ സ്റ്റ്യന്‍,സി.ഐ.ടി.യു ജില്ല നേതാക്കളായ പി.ദാസന്‍,സുനില്‍ കുമാര്‍, ടി.നാഗരാജന്‍ എന്നിവര്‍ പങ്കെടുത്തു.