മണ്ണാര്‍ക്കാട്:കാത്തിരിപ്പിന് അറുതിയായി മണ്ണാര്‍ക്കാട് നഗരത്തി ലെ കോടതിപ്പടിയിലുള്ള അഹമ്മദ് കുരിക്കള്‍ സ്മാരക ബസ് ബേ കം കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു.2018ല്‍ ആരംഭിച്ച ബസ് ബേയുടെ നി ര്‍മാണം 2020ലാണ് പൂര്‍ത്തിയായത്.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ ക്കുമുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍,കടമുറി,പ്രത്യേകം ബസ് കാത്തി രിപ്പു കേന്ദ്രം തുടങ്ങിയവയാണ് ഇവിടെയുള്ളത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തന്നെ ബസ് ബേയുടെ ഉദ്ഘാ ടനം കഴിഞ്ഞിരുന്നുവെങ്കിലും അവശേഷിച്ചിരുന്ന നിര്‍മാണ പ്രവ ര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിട്ടതിനാലാ ണ് ബസ് ബേ ഇതുവരെയും തുറക്കാതിരുന്നത്. ഇക്കഴിഞ്ഞ 25 മുത ല്‍ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായാ ണ് ബസ് ബേ പ്രവര്‍ത്തനക്ഷമമാക്കിയത്.പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാവും വിധം പണിത ബസ് ബേ നാളിതു വരെയും അട ഞ്ഞു കിടന്നത് പരാതികള്‍ക്ക് ഇടയാക്കിയിരുന്നു.
കോടതിപ്പടിയില്‍ നിന്നും കുന്തിപ്പുഴയിലേക്കുള്ള വഴിമധ്യേ തിര ക്കൊഴിഞ്ഞ ഭാഗത്താണ് ബസ് ബേയുള്ളത്.നഗരസഭാ ബസ് സ്റ്റാന്‍ഡ് കഴിഞ്ഞാല്‍ ഈ ഭാഗത്ത് ശൗചാലയമുള്ളത് ബസ് ബേയോട് ചേര്‍ന്ന് മാത്രമാണ്.ഒന്നരവര്‍ഷക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ബസ് ബേ തുറന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും.
നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,വൈസ് ചെയര്‍പേഴ്‌സ ണ്‍ പ്രസീത,സ്ഥിരം സമിതി അധ്യക്ഷരായ ഷെഫീക്ക് റഹ്മാന്‍, ഹം സ കുറുവണ്ണ,മാസിത സത്താര്‍,കൗണ്‍സിലര്‍മാരായ സുഹറ,ഷമീര്‍ വേളക്കാടന്‍,യൂസഫ് ഹാജി,നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് വിന യന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നുജൂം,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.