തച്ചനാട്ടുകര: ഗ്രാമപഞ്ചായത്ത് കൗമാര ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മാണിക്കപ്പറമ്പ് ജി.എച്ച്.എസ് സ്‌കൂളില്‍ വെച്ച് വിദ്യാര്‍ ത്ഥി കള്‍ക്കായി ‘മോചനം’ എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവ ത്കരണം,ഓണ്‍ലൈന്‍ അഡിക്ഷന്‍,കോവിഡ് അതിജീവനം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ആരോ ഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ സി.പി സുബൈര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഇ.എം നവാസ് അധ്യക്ഷനായി.ഓണ്‍ലൈന്‍ അഡി ക്ഷന്‍ ബോധവത്കരണ ക്ലാസിന് സി.എം അലി മൗലവി മക്കിയും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് നാട്ടുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാഹുല്‍ ഹമീദും കോവിഡ് അതിജീവനം ക്ലാസിന് പഞ്ചായത്ത് ജെ എച്ച് ഐ ഹസീനയും നേതൃത്വം നല്‍കി.പഞ്ചായ ത്ത് അംഗം ഇല്യാസ് കുന്നുംപുറം സംസാരിച്ചു.സ്‌കൂള്‍ പ്രധാന അ ധ്യാപകന്‍ മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഹംസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!