തിരുവനന്തപുരം: 2022 ജനുവരി ഒമ്പതിന് നടത്തിയ സ്റ്റേറ്റ് എലിജി ബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍.ഡിയുടെ prd. kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. 19,347 പേര്‍ പരീക്ഷ എഴുതിയതില്‍ 3,928 പേര്‍ വിജയിച്ചു. വിജയശതമാനം 20.30 ആണ്. പാസായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടു ള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം എ ല്‍.ബി.എസ് സെന്ററിന്റെ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടു ത്തിയ പകര്‍പ്പുകള്‍ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാ സം എഴുതിയ ഏ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈന്‍ഡ് കവര്‍ സഹി തം ഡയറക്ടര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജ്, ബി രുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/ ഒറിജിനല്‍), ബി. എഡ് സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/ ഒറിജിനല്‍), മാര്‍ക്ക് ലിസ്റ്റ്/ ഗ്രേ ഡ് കാര്‍ഡ് (ബിരുദാനന്തരബിരുദവും, ബി.എഡ് ഉം), അംഗീകാര തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ (കേരളത്തിനു പുറത്തുള്ള ബിരുദാനന്ത ര ബിരുദത്തിനും, ബി.എഡ് നും) പ്രോസ്പെക്ടസിലെ ഖണ്ഡിക 2.2 ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളില്‍ ബുരുദാനന്തര ബിരുദം നേടി യവര്‍ തങ്ങളുടെ വിഷയങ്ങളില്‍ അംഗീകാര തുല്യതാ സര്‍ട്ടിഫിക്ക റ്റ്, ഒ.ബി.സി (നോണ്‍ ക്രിമീലെയര്‍) വിഭാഗത്തില്‍ ഓണ്‍ലൈന്‍ അ പേക്ഷ നല്‍കി വിജയിച്ചവര്‍ ഒറിജിനല്‍ നോണ്‍ ക്രിമീലെയര്‍ സര്‍ട്ടിഫിക്കറ്റ് (21/10/2020 മുതല്‍ 03/11/2021 വരെയുള്ള കാലയളവില്‍ ലഭിച്ചത്), എസ്.സി/ എസ്.ടി, പി.എച്ച്/ വി.എച്ച് വിഭാഗത്തില്‍ അപേ ക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/ വൈകല്യം തെളിയിക്കു ന്ന (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ) രേഖകള്‍ എന്നിവയു ടെ പകര്‍പ്പാണ് അപേക്ഷയ്ക്കൊപ്പം അയക്കേണ്ടത്.

സെറ്റ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ അവസാന വര്‍ഷ ബിരുദാനന്ദര ബിരുദര ബിരുദ/ ബി.എഡ് പഠിച്ചുകൊണ്ടിരുന്നവര്‍, അപേക്ഷയോടൊപ്പം വെബ് സൈറ്റില്‍ കൊടുത്തിട്ടുള്ള ഡിക്ലറേ ഷന്‍ ഫോം കൂടി സ്ഥാപനമേധാവിയില്‍ നിന്നും വാങ്ങി സമര്‍പ്പി ക്കണം. കൂടാതെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ മേയ് മുതല്‍ വിതരണം ചെയ്യും. സെറ്റ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോം ഫെബ്രുവരി അഞ്ചു മുതല്‍ വെബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560311, 312, 313, 314.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!