അഗളി: അട്ടപ്പാടിയില്‍ രണ്ട് വയസ്സുകാരന്‍ മരിച്ചു.കോവിഡ് ബാ ധിതനായിരുന്നു.പുതൂര്‍ പഞ്ചായത്തിലെ താഴെ അബ്ബണ്ണൂര്‍ ഊരിലെ ഷൈജു-സരസ്വതി ദമ്പതികളുടെ മകന്‍ സ്വാദിഷ് ആണ് മരിച്ചത്. 27ന് പനിയെ തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലി റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ചികിത്സ നല്‍കിയ ശേഷം മടക്കി അയക്കുകയായിരുന്നു.വെള്ളിയാഴ്ച രാത്രിയില്‍ കുട്ടിയ്ക്ക് പനിയും ശ്വാസതടസ്സവും കലശലായി.ഇതേ തുടര്‍ന്ന് ശനിയാഴ്ച പു ലര്‍ച്ചെയോടെ കുട്ടിയെ കൂക്കമ്പാളയത്തെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കൂക്കമ്പാളയത്ത് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കുട്ടിയ്ക്ക് കോവിഡ് ബാധിച്ചി രുന്നതായി വ്യക്തമായത്.രാവിലെ ആറ് മണിയോടെ മരണം സംഭ വിക്കുകയും ചെയ്തു.