തച്ചനാട്ടുകര: ചരിത്രപ്രാധാന്യമുള്ള നാട്ടുകല്‍ കലക്ടേഴ്‌സ് ബംഗ്ലാ വ് സംരക്ഷിക്കാന്‍ പദ്ധതിയിട്ട് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്. ഇതി നായി രണ്ട് ലക്ഷം രൂപ വകയിരുത്തി.കെട്ടിടം ഓടുമേഞ്ഞ് സംര ക്ഷിക്കാനാണ് ഒരുക്കം.ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി ഗ്രാ മ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം അറിയിച്ചു.
പോയകാല ചരിത്രത്തിന്റെ പ്രതാപം തലയുയര്‍ത്തി നില്‍ക്കുന്ന ത ച്ചനാട്ടുകര ഗ്രാമത്തിന്റെ അഭിമാനസ്തംഭങ്ങളില്‍ ഒന്നാണ് നാട്ടുകല്ലി ലെ കലക്ടേഴ്‌സ് ബംഗ്ലാവ്.1921ലെ മലബാര്‍ കലാപത്തില്‍ പങ്കെടു ത്ത നാട്ടുകല്‍ സ്വദേശികളെ വിചാരണ ചെയ്യാനായി ബ്രിട്ടീഷ് കല ക്ടര്‍ വന്നു താമസിച്ചിരുന്ന കെട്ടിടമാണിത്.സ്വാതന്ത്ര്യത്തിന് ശേഷം ബംഗ്ലാവ് വര്‍ഷങ്ങളോളം നാട്ടുകല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രമാ യി പ്രവര്‍ത്തിച്ചിരുന്നു.പിഎച്ച്‌സിക്ക് കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ കെട്ടിടം വന്നതോടെ ബംഗ്ലാവ് കെട്ടിടം അനാഥമായി. പരി പാലിക്കാന്‍ ആളില്ലാതായതോടെ കെട്ടിടും നാശത്തിലേക്ക് കൂപ്പു കുത്തുകയം ചെയ്തു.മേല്‍ക്കൂരയിലെ ഓടുകള്‍ പൊട്ടിയിട്ടുണ്ട്. കെ ട്ടിടം ചരിത്രസ്മാരകമായി സംരക്ഷിച്ച് നിലനില്‍ത്തണമെന്ന ആവ ശ്യം ശക്തമായിരുന്നു.ഇതോടെയാണ് നടപടികളുമായി ഗ്രാമ പഞ്ചാ യത്ത് രംഗത്തെത്തിയത്.
കെട്ടിടം സംരക്ഷിച്ച ശേഷം ആരോഗ്യവകുപ്പിന്റെ വിവിധ പ്രവര്‍ ത്തനങ്ങള്‍ക്കായി തുടര്‍ന്നും പ്രയോജനപ്പെടുത്തുമെന്നും പുരാവസ്തു വിനോദ സഞ്ചാര വകുപ്പുകളുമായി ബന്ധപ്പെട്ട് കെട്ടിടം മലബാര്‍ കലാപത്തില്‍ ഉള്‍പ്പെട്ടവരുടെ സ്മാരകമാക്കി മാറ്റാന്‍ ശ്രമിക്കു മെ ന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.