കല്ലടിക്കോട് : പോലീസ് വാഹനത്തെ ഇടിച്ചു നിര്‍ത്താതെ പോയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി.രണ്ടാം പ്രതി മലപ്പുറം, പുത്തൂ ര്‍, അരക്കുപറമ്പ് സ്വദേശി കൃഷ്ണകുമാര്‍ (ബാബു -32) ആണ് പിടിയി ലായത്.കല്ലടിക്കോട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകല്‍ 55 ആം മെയിലില്‍ നിന്നും മണ്ണാര്‍ക്കാ ട് ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് പ്ര തിയെ പിടികൂടിയത്.ഇതേടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.മണ്ണാര്‍ക്കാട് മൈലാംപാടം പള്ളിക്കുന്ന് സ്വദേശി ലത്തീഫ് (44),ഇടക്കുര്‍ശ്ശി സ്വദേശി രതീഷ് (42) എന്നിവര്‍ നേരത്തെ പിടിയി ലായിരുന്നു.കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.രണ്ട് വര്‍ഷം മുമ്പ് കാരാകുര്‍ശ്ശിയിലാണു രാത്രി പരിശോധനയ്ക്കിടെ പൊലീസിന്റെ വാഹനം ഇടിച്ചു തകര്‍ത്തത്.കൃഷ്ണകുമാറിനെ കോ ടതി റിമാന്‍ഡ് ചെയ്തു.കല്ലടിക്കോട് എസ്.എച്ച്.ഒ ശശികുമാര്‍, എസ്. ഐ അബ്ദുല്‍ സത്താര്‍, എ.എസ്.ഐ ബഷീര്‍, സി.പി.ഒ സൈഫുദ്ധീ ന്‍, ഹാരീസ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!