കല്ലടിക്കോട്: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.കോഴിക്കോട് വടകര സ്വദേശി അഷറഫ് (36) ആണ് അറസ്റ്റിലായത്. കല്ലടിക്കോട് സ്വദേ ശി മുഹമ്മദ് ബഷീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത ത്.ജോലി നല്‍കാമെന്ന് പറഞ്ഞു പലരില്‍നിന്നും പലപ്പോഴായി 17 ലക്ഷം തട്ടിയടുത്തു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാന ത്തില്‍ പാലക്കാട് പുതുശ്ശേരിയില്‍ നിന്നും അഷറഫിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ പേരില്‍ സമാനമായ നിരവധി കേസുകള്‍ കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍, എസ്.എച്ച്.ഒ ശശികുമാര്‍, എസ് ഐ അബ്ദുള്‍ സത്താര്‍, എ എസ് ഐ മാരായ ബഷീര്‍, ഷരീഫ്, സി. പി.ഒമാരായ രാജി,ചന്ദ്രശേഖരന്‍ എന്നിവരാണ് അന്വേഷണ സംഘ ത്തില്‍ ഉണ്ടായിരുന്നത്.