മണ്ണാര്‍ക്കാട്: കേരള വനംവന്യജീവി വകുപ്പ് എസ്എഫ്ഡിഎയുടെ ആ ഭിമുഖ്യത്തില്‍ ആരംഭിച്ച കതിര്‍പദ്ധതിയിലെ സംസ്ഥാനത്തെ ര ണ്ടാമത് ലൈബ്രറിയും പിഎസ് സി ക്ലാസും അട്ടപ്പാടി മൂലകൊമ്പ് ഊരില്‍ നാളെ ആരംഭിക്കും.ലൈബ്രറിക്ക് ശ്രീകൃഷ്ണപുരം വിടി ഭട്ട തിരിപ്പാട് കോളേജും പുസ്തകങ്ങള്‍ കൈമാറിയിട്ടുണ്ട്.വിവിധ വിഭാ ഗങ്ങളിലായി 720 പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ ലൈബ്രറിക്കാ യി കോളേജ് ശേഖരിച്ചത്.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ഇ ജയനില്‍ നിന്നും മണ്ണാര്‍ക്കാട് ഡിഎഫ്ഒ എംകെ സുര്‍ജിത്ത്,അട്ടപ്പാടി റേഞ്ച് ഓഫീസര്‍ സുബൈര്‍ എന്നിവര്‍ സംബന്ധിക്കും.കതിര്‍ പദ്ധതി ആ ദ്യം ആരംഭിച്ച ധാന്യം ഊരിലേയും മൂലകൊമ്പ് ഊരിലേയും തിര ഞ്ഞെടുക്കപ്പെട്ട ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് വനംവകു പ്പ് ജീവനക്കാരാണ് പിഎസ് സി കോച്ചിംഗ് ക്ലാസ് നല്‍കുന്നത്. ഇതി നാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ലയണ്‍സ് ക്ലബ്ബ് പാലക്കാട്,ദി പാര്‍ലിമെന്റ് സൗഹൃദ കൂട്ടായ്മയുമാണ്.