ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഫ്‌ളാഗ് ഓഫ് ചെയ്തു.
പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാറിന്റെ ജനോപകരപ്രദമായ ധനസഹായ പദ്ധതികള്‍, വിക സനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വീഡി യോകള്‍, പോസ്റ്ററുകള്‍, മൂവിംഗ് പോസ്റ്ററുകള്‍ ഉള്‍ക്കൊള്ളിച്ച് ‘നെ ല്ലറയുടെ വികസന കാഴ്ചകള്‍’ പ്രദര്‍ശന വാഹന പര്യടനത്തിന് ജില്ല യില്‍ തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച വാഹന പര്യടനം ജില്ലാ കലക്ടര്‍ മൃണ്‍മ യി ജോഷി ഫ്‌ളാഗ് ഓഫ് ചെയ്തു. അഞ്ച് വര്‍ഷക്കാലയളവിലും ശേഷ വും ജില്ലയില്‍ നടപ്പാക്കിയ ജനോപകരപ്രദമായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വീഡിയോകള്‍, വി വിധ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന ധനസഹായ പദ്ധതികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 10 ഓളം പോസ്റ്ററുകള്‍, 80 ഓളം മൂവിംഗ് പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശന വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടു ണ്ട്. ജനുവരി 28 മുതല്‍ ഫെബ്രുവരി ഏട്ട് വരെ ഞായറാഴ്ചകളില്‍ ഒഴികെ ഒരു ദിവസം 10 കേന്ദ്രങ്ങള്‍ എന്ന ക്രമത്തില്‍ 10 ദിവസം 100 കേന്ദ്രങ്ങളിലാവും പ്രദര്‍ശന വാഹനമെത്തുക. ആദ്യ ദിനം ജനുവരി 28 ന് രാവിലെ 10.30 നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 9.30 നുമാണ് പര്യടനം ആരംഭിക്കുക. കലക്ടറേറ്റ് പരിസരത്ത് നടന്ന പരി പാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സുമ, കെ.വി ശ്രീകാന്ത്, എ.മുരളീധരന്‍, എം.ജയപ്രകാശ്, ആര്‍.രമ്യ, പി.എസ് സൗമ്യ എന്നി വര്‍ സംബന്ധിച്ചു.
പര്യടന സ്ഥലങ്ങള്‍ ചുവടെ കൊടുക്കുന്നു.
ജനുവരി – 29 (രണ്ടാംദിനം)
1. തെങ്കര ജംങ്ഷന്‍
2. മുക്കാലി
3. കല്‍ക്കണ്ടി
4. താവളം
5. ഗൂളിക്കടവ്
6. അഗളി
7. കോട്ടത്തറ -ചന്തക്കടവ്
8. ആനക്കട്ടി
9.ഷോളയൂര്‍
10. ജെല്ലിപാറ
ജനുവരി – 31(3ദിനം)
1. കൊടുവായൂര്‍
2. നെന്മാറ
3. പോത്തുണ്ടി
4. നെല്ലിയാമ്പതി
5. കൊല്ലങ്കോട്
6.മുതലമട(കാമ്പ്രത്ത്ചള)
7. വടവന്നൂര്‍
8. പുതുനഗരം
ഫ്രെബ്രുവരി – 01(4ദിനം)
1. മീനാക്ഷിപുരം
2. വണ്ടിത്താവളം
3. ചിറ്റൂര്‍ അന്നിക്കോട്
4.ആശുപത്രി ജംഗ്ഷന്‍ -കച്ചേരിമേട്
5.നല്ലേപ്പിള്ളി
6. കൊഴിഞ്ഞാമ്പാറ
7.വേലന്താവളം
8.എലപ്പുള്ളി – പാറ ജംങ്ഷന്‍
9. കൊടുമ്പ്
ഫ്രെബ്രുവരി – 02(5ദിനം)
1.പുതുശ്ശേരി ജംഗ്ഷന്‍
2കല്ലേപ്പുള്ളി
3. മന്തക്കാട്
4.മലമ്പുഴ ഗാര്‍ഡന്‍
5.കുഴല്‍മന്ദം
6. മാത്തൂര്‍
7.കോട്ടായി 8.പെരിങ്ങോട്ടുകുറിശ്ശി
ഫ്രെബ്രുവരി – 03(6ദിനം)
1. കുത്തന്നൂര്‍
2. തോലനൂര്‍
3. തരൂര്‍
4. കാവശ്ശേരി
5. തോണിപ്പാടം
6. മണപ്പാടം
7. പുതുക്കോട്
8. കണ്ണമ്പ്ര
9. കല്ലിങ്കല്‍പ്പാടം
10. വടക്കഞ്ചേരി
11. മംഗലം
12. ആലത്തൂര്‍
ഫ്രെബ്രുവരി – 04(7ദിനം)
1. പിരായിരി പഞ്ചായത്ത് – കൊടുന്തരപ്പുള്ളി
2. പറളി
4. മങ്കര
5. പത്തിരിപ്പാല
6. മണ്ണൂര്‍
7. കേരളശ്ശേരി
8. കോങ്ങാട്
9. പാലപ്പുറം
10. വാണിയംകുളം
11. കുളപ്പുള്ളി സെന്റര്‍
12. ചളവറ
ഫ്രെബ്രുവരി – 05(8ദിനം)
1. കല്ലുവഴി സ്‌കൂള്‍
2. പൂക്കോട്ടുകാവ്
3.ശ്രീകൃഷ്ണപുരം ചന്തപ്പുര
4. ശ്രീകൃഷ്ണപുരം ഷെഡ്കുന്ന്
5.കരിമ്പുഴ
6.കോട്ടപ്പുറം
7. കുലുക്കിലിയാട്
8.എലമ്പുലാശ്ശേരി 9.കാരാക്കുറുശ്ശി
10. പുലാപറ്റ സെന്റര്‍
ഫെബ്രുവരി-07( 9ദിനം)
1. വാടാനംകുറിശ്ശി ജംങ്ഷന്‍
2. ഓങ്ങല്ലൂര്‍ ജംങ്ഷന്‍
3. മേലെ പട്ടാമ്പി
4. പട്ടാമ്പി ബസ് സ്റ്റാന്റ്
5. കൊപ്പം
6. വിളയൂര്‍
7. തൃത്താല കൊപ്പം സെന്റര്‍
8. വല്ലപ്പുഴ
9. കൊടുമുണ്ട സെന്റര്‍
10. മുതുതല സെന്റര്‍
ഫെബ്രുവരി – 08 (10ദിനം)
1. ഞാങ്ങാട്ടിരി
2.കൂറ്റനാട് ജംഗ്ഷന്‍
3.ചാലിശ്ശേരി മെയിന്‍ റോഡ്
4. ത്യത്താല ജംഗ്ഷന്‍
5.കുമ്പിടി സെന്റര്‍
6.ആനക്കര
7.പടിഞ്ഞാറങ്ങാടി ജംഗ്ഷന്‍
8.പെരിങ്ങോട് സെന്റര്‍
9.ആറങ്ങോട്ട് കര
10. കറുകപുത്തൂര്‍ ജംങ്ഷന്‍