മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റിന്റെ രാജി വിവാദങ്ങള്‍ക്കിടയില്‍ പ്രസിഡന്റെ അഡ്വ സികെ ഉമ്മുസല്‍ മയെ മുസ്ലിം ലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താ ക്കി.മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.എന്നാല്‍ പാര്‍ ട്ടിയില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അ റിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സികെ ഉമ്മുസല്‍മ പറഞ്ഞു.

പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിക്കാതിരിക്കുകയും പാര്‍ട്ടി അച്ചട ക്കം നിരന്തരമായി ലംഘിക്കുകയും ചെയ്തതിനാലാണ് നടപടിയെ ന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.ജില്ലാ നേതൃയോഗ ത്തില്‍ ഉമ്മുസല്‍മയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാ ന കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റ് ഒരു വര്‍ഷം തികയും മു മ്പേ തന്നെ പ്രസിഡന്റ് ഉമ്മുസല്‍മയും ഭരണപക്ഷത്തെ പാര്‍ട്ടി അം ഗങ്ങളുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു.പാര്‍ട്ടിയെ അനുസരിക്കാ ത്ത രീതിയിലുള്ള ഭരണമാണ് ഉമ്മുസല്‍മ നടത്തുന്നതെന്ന് ലീഗും ഒരു സ്ത്രീ ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തവരാണ് ചില രെന്നും പാര്‍ട്ടി ഇതിന് കൂട്ട് നില്‍ക്കുകയാണെന്ന് ഉമ്മുസല്‍മയും കുറ്റപ്പെടുത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!