പാലക്കാട്: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പാലക്കാട്ട് നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികളില്‍ കാലതാമസം നേരിടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയറെ സസ് പെന്‍ഡ് ചെയ്തു.എംഎല്‍എമാരില്‍ നിന്നും ലഭിച്ച പരാതികളുടേയും പ്രൊജക്ട് ഡയറക്ടറുടേയും റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാ ണ് നടപടി.പാലക്കാട്,മലപ്പുറം ജില്ലകളിലെ കേരള റോഡ് ഫണ്ട് ബോര്‍ഡ് ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ ചുമതലയുള്ള എക്‌സി ക്യുട്ടീവ് എഞ്ചിനീയര്‍ പ്രേം ജി ലാലിനെയാണ് സസ്‌പെന്‍ഡ് ചെ യ്തത്.മന്ത്രി പിഎ മുഹമ്മദ് റിയാസാണ് നടപടിക്ക് നിര്‍ദേശം നല്‍ കിയത്.
കിഫ്ബി ഏറ്റെടുത്ത പദ്ധതികളില്‍ വലിയ കാലതാമസം അനുഭവ പ്പെടുന്നുണ്ടെന്ന് എംഎല്‍എമാര്‍ മന്ത്രിയെ അറിയിച്ചിരുന്നു. ദര്‍ഘാ സ് നടപടികളിലെ കാലതാമസവും അവര്‍ ശ്രദ്ധയില്‍പ്പെടുത്തി. മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ്,ഒറ്റപ്പാലം -പെരിന്തല്‍മണ്ണ പാത, എംഇഎസ് കല്ലടി കോളേജ്-പയ്യനെടം പാത,കോങ്ങാട് – മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ്,ചിറയ്ക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് എന്നിവയെ കുറിച്ചുയര്‍ന്ന പരാതികളുടെ കൂടി സ്ഥാനത്തിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്.
