മണ്ണാർക്കാട് : മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ 1,16,46000 രൂപ യുടെ വികസന പദ്ധതികളുടെ കരട് നിർദ്ദേശം വികസന സെമിനാ റിൽ അവതരിപ്പിച്ചു. ഗ്രാമ വികസനത്തിന് മുൻതൂക്കം നൽകുന്ന പ ദ്ധതികളാണ് കരട് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.തച്ചമ്പാറ പഞ്ചായത്തിൽ ക്രിമിറ്റോറിയം നിർമ്മിക്കാൻ ബ്ലോക്ക് പഞ്ചായത്തി ൻ്റെ വിഹിതമായ 36 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. അലനല്ലൂ ർ സിഎച്ച്സിക്കു പത്ത് ലക്ഷം രൂപയും മാടഞ്ചേരി പടുവിൽ കുളമ്പ് റോഡിന് 7,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്.

ചിരട്ടക്കുളം, ആലിയങ്ങാടി ശുദ്ധജലപദ്ധതി, കാപ്പു പറമ്പ് പള്ളിക്ക് സമീപം ശുദ്ധജലപദ്ധതി, മേലാഞ്ചേരി ശുദ്ധജലപദ്ധതി, ചോളോട്, തത്തേങ്ങലം, തുടിക്കോട്, കാഞ്ഞിരംപാറ, വടശ്ശേരിപുറം, കെപി ബി കോളനി ശുദ്ധജല പദ്ധതികൾക്ക് 5 ലക്ഷം വീതവും വിവിധ റോഡുകൾക്കും തുക വകയിരുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ഉമ്മുസൽമ വികസന സെ മിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുഹമ്മദ് ചെറൂട്ടി അ ധ്യക്ഷനായി. അംഗങ്ങളായ ബഷീർ തെക്കൻ, ബുഷ്റ, തങ്കം മഞ്ചാ ടിക്കൽ, ബിജി ടോമി, രമസുകുമാരൻ, ആയിഷ ബാനു, ബ്ലോക്ക് സെ ക്രട്ടറി കെ രാധാകൃഷ്ണൻ, എം. ചന്ദ്രദാസൻ തുടങ്ങിയവർ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!