മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സര സംഘാടനത്തിന് മുന്നോടിയാ യി ഉപസമിതികള്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങളും തുടര്‍ നടപടിക ളും വിലയിരുത്തി. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന് അപേക്ഷ ക്ഷണിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാ ളപ്പെടുത്തുന്നതായിരിക്കണം ഭാഗ്യ ചിഹ്നം. സ്കൂള്‍ വിദ്യാര്‍ത്ഥി ക ള്‍ മുതല്‍ എല്ലാ ബഹുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തയ്യാറാക്കിയ ഭാഗ്യ ചിഹ്നത്തിന്റെ വ്യക്തതയോട്കൂടിയുള്ള (jpeg, png, pdf) കോപി ജനുവരി 21 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പാ യി സ്പോര്‍സ് കൗണ്‍സിലില്‍ നേരി ട്ടോ santoshtrophymalappuram@gmail.com എന്ന മെയില്‍ ഐഡിയി ലോ അയക്കാം. അയക്കുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. വിജയിക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. 75 ാമത് സന്തോഷ് ട്രോഫിയുടെ പ്രചരണാര്‍ത്ഥം കേരളത്തിലെ സ ന്തോഷ് ട്രോഫി താരങ്ങളെയും മലപ്പുറം ജില്ലയിലെ ജൂനിയര്‍, സബ് ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി സൗഹൃദ മത്സരങ്ങള്‍ സംഘ ടിപ്പിക്കാനും മീഡിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ചാമ്പ്യന്‍ഷി പ്പുമായി ബന്ധപ്പെടുത്തി പ്രമോ വീഡിയോ, തീം സോങ്, ലക്ഷം ഗോള്‍ പരിപാടി എന്നിവയും സംഘടിപ്പിക്കും.
ചാമ്പ്യന്‍ഷിപ്പിന് ആവശ്യമായ അംബുലന്‍സുകള്‍ ജില്ലയിലെയും സമീപ ജില്ലയിലെയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ സ ഹായത്തോടെ കണ്ടെത്താന്‍ ഡെപ്യൂട്ടി ഡി.എം.ഒയുടെ അധ്യക്ഷ തയില്‍ ചേര്‍ന്ന മെഡിക്കല്‍ കമ്മിറ്റിയും തീരുമാനിച്ചു. ആംബുലന് സുകള്‍ക്ക് പുറമെ ആവശ്യമായ മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെ പട്ടിക തയാറാക്കാനും തീരുമാനമായി. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ ടൗണുകളിലും ഹോര്‍ഡിങ്സ്, സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്പോണ്സ റുകളുടെ സഹായത്തോടെ സ്ഥാപിക്കാനും സന്തോഷ് ട്രോഫി മുന്‍ കായിക താരങ്ങളുടെയും നിലവിലെ താരങ്ങളെയും അണിനിര ത്തി ജില്ലയില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനും പബ്ലിസി റ്റി ആന്റ് സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി തീരുമാനിച്ചു. പബ്ലിസിറ്റി ആന്റ് സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി, മീഡിയ കമ്മിറ്റി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിലും മെഡിക്കല്‍ കമ്മിറ്റി, ആരോഗ്യസംരക്ഷ ണ കമ്മിറ്റി എന്നിവ മഞ്ചേരി കോസ്മോ പൊളിറ്റന്‍ ക്ലബിലുമാണ് ചേര്‍ന്നത്.
യോഗത്തില്‍ കായിക വകുപ്പ് മന്ത്രിയുടെ വി അബ്ദുറഹ്മാന് വേ ണ്ടി പ്രൈവറ്റ് സെക്രട്ടറി കെ.പി. അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അഹമ്മദ് അഫ്സല്, ഡോ. എംഎസ് രാമകൃഷ്ണന്, ഡോ. ജോണി ചെറിയാന്, ഡോ. അബുസബാഹ്, ജയകൃഷ്ണന്, ഡോ. മുനീബ് എ.കെ, മലപ്പുറം പ്രസ്സ് ക്ലബ് പ്രസിഡന്റ് ഷംസു, മഞ്ചേരി പ്രസ്സ് ക്ലബ് പ്രസിഡന്റ് എ.ശശി കുമാര്‍, സെക്രട്ടറി അജ്മല്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി.അനില്‍, സെക്രട്ടറി അ ബ്ദുല്‍ മഹ്റൂഫ് എക്സിക്യീട്ടീവ് അംഗം സി. സുരേഷ് (കണ്‍വീനര്‍, ഫുഡ് ആന്റ് റിഫ്രഷ്മെന്റ് കമ്മറ്റി), കേരള ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ. മനോഹരകുമാര്‍ (കണ്‍വീനര്‍, റിസപ്ഷന് കമ്മിറ്റി), ഷെമിന്‍ കെ.കെ., ജസീനാബി അലി (ചെയര്‍ പേഴ്സണ്‍, വെല്‍ഫയര്‍, സ്റ്റാന്റിങ് കമ്മിറ്റി മഞ്ചേരി നഗരസഭ), കെ. സി. മാധവന് (ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ (റിട്ട.), മഞ്ചേരി), നോബിള്‍ ജോണ്‍ (സൂപ്രണ്ട്, മലപ്പുറം താലൂക്ക് ആശുപത്രി), നിസാറലി, കെ. വി. അന്‍വര്‍ (പ്രസിഡന്റ്, മലപ്പുറം ചേമ്പര്‍), നിവില്‍ ഇബ്രാഹിം, നൗഷാദ് കളപ്പാടന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, സെ ക്രട്ടറി വ്യാപാരി വ്യവസായി സമിതി തുടങ്ങിയവര്‍ പങ്കെടുത്തു.