അലനല്ലൂര്‍: കുടുംബശ്രീ ഭരണസമിതി അംഗങ്ങള്‍ക്ക് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.2018 ജനുവരി 26ന് ചുമതലയേറ്റ കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ കാലാവധി ഈ മാസം 26ന് അവ സാനിക്കുന്ന സാഹചര്യത്തിലാണ് സ്‌നേഹ കൂട്ടായ്മ എന്ന പേരില്‍ യാത്രയയപ്പ് യോഗം സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. ക ഴിഞ്ഞ 25 വര്‍ഷത്തോളമായി സ്ത്രീശാക്തീകരണത്തില്‍ ഗ്രാമ പ ഞ്ചായത്ത് നടത്തിയ മുന്നേറ്റത്തെ കുറിച്ചുള്ള സെമിനാറില്‍ വൈസ് പ്രസിഡന്റ് കെ ഹംസ വിഷയാവതരണം നടത്തി.ക്ഷേമകാര്യ സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തൊടി അലി മോഡറേറ്ററായിരു ന്നു.ചടങ്ങില്‍ സിഡിഎസ് പ്രസിഡന്റ് സുലോചന,കുടുംബശ്രീ പ്രവ ര്‍ത്തനത്തില്‍ മികച്ച നേതൃത്വം നല്‍കിയ 23 സിഡിഎസ് അംഗങ്ങ ളേയും ചാര്‍ജ്ജ് ഓഫീസറേയും ആദരിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വി ത്തനോട്ടില്‍,ജനപ്രതിനിധികളായ എംകെ ബക്കര്‍,ഷെമീര്‍ പുത്ത ന്‍കോട്ടില്‍,മധു മാസ്റ്റര്‍,അനില്‍കുമാര്‍,സജ്‌ന സത്താര്‍,ബഷീര്‍ പ ടുകുണ്ടില്‍,ജിഷ,ദിവ്യ,അശ്വതി,ആയിഷാബി ആറാട്ടുതൊടി, അ ജിത,പഞ്ചായത്ത് സെക്രട്ടറി ബിന്‍സി ചെറിയാന്‍,സിഡിഎസ് വൈ സ് ചെയര്‍പേഴ്‌സണ്‍ ഹഫ്‌സ,റംല,ഷാഹിദ,സുബ്രഹ്മണ്യന്‍ പാറോ ള്‍,സില്‍ബി തുടങ്ങിയവര്‍ സംബന്ധിച്ചു.അസി സെക്രട്ടറി ജിബു മോന്‍ ഡാനിയേല്‍ സ്വാഗതം പറഞ്ഞു.കുടുംബശ്രീ പ്രവര്‍ത്തകരു ടെ കലാപരിപാടികളും,മധുരവിതരണവും ഉണ്ടായി.

കഴിഞ്ഞ നാലു വര്‍ഷമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബ ശ്രീ സംവിധാനത്തിലൂടെ ചെറുകിട തൊഴില്‍,സംഘകൃഷി പ്രവ ര്‍ത്തനങ്ങളിലൂടെ 25 കോടി രൂപയുടെ തൊഴില്‍ സംരഭങ്ങള്‍ തുട ങ്ങുകയും ലാഭകരമായി പ്രവര്‍ത്തിച്ചു വരുന്നതായും ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് മുള്ളത്ത് ലത അറയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!