മണ്ണാര്‍ക്കാട്:പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്ര ത്തില്‍ ശരവണഭവമഠം മഠാധിപതി ശരവണ ബാബാജിക്ക് സ്വീകരണം നല്‍കി. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ ക്ഷേത്രത്തിലെത്തിയ ബാബാജിയെ ക്ഷേത്രം ഭാരവാഹികള്‍ ചേര്‍ന്ന് പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു.താലപ്പൊലിയോടെ ബാബാജിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.ക്ഷേത്ര സംക്ഷണ സമിതി പ്രസിഡന്റ് കരുണാകര മേനോന്‍ ഹാരാര്‍പ്പണം നടത്തി. സെക്രട്ടറി രാധാകൃഷ്ണന്‍ പുന്നശ്ശേരി സ്വാഗതം പറഞ്ഞു.തുടര്‍ന്ന് ശരവണ ബാബാജിയുടെ അനുഗ്രഹ പ്രഭാഷണവും ദര്‍ശനവും നടന്നു. നാമ സങ്കീര്‍ത്തനം,ഭജന,വിശ്വശാന്തിക്കായി സമൂഹ ദീപ പൂജ,ഗ്രാമാഭിവൃദ്ധിയജ്ഞം എന്നിവ നടന്നു.പ്രസാദ ഊട്ടു മുണ്ടായി.നൂറ് കണക്കിന് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!