മണ്ണാര്‍ക്കാട്:നഗരസഭ സെക്രട്ടറിയുടെ സ്ഥലം മാറ്റം റദ്ദ് ചെയ്യണ മെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കി. ശനി യാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സിലിലാണ് യുഡിഎഫിന്റെ അംഗ ബലത്തില്‍ പ്രമേയം പാസ്സായത്.രാവിലെ പതിനൊന്ന് മണിക്ക് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 29 കൗണ്‍സിലര്‍മാരില്‍ 22 പേര്‍ പങ്കെടുത്തു.വൈസ് ചെയര്‍മാന്‍ ടി ആര്‍ സെബാസ്റ്റ്യന്‍ ,സ്ഥിരം സമിതി അധ്യക്ഷരായ സരസ്വതി,സുജാത കൗണ്‍സി ലര്‍മാ രായ പാര്‍വ്വതി,വസന്ത,പുഷ്പലത,ഇബ്രാഹിം തുടങ്ങിയ സിപിഎം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല.ചര്‍ച്ചയില്‍ സെക്രട്ടറിയെ സ്ഥലം മാറ്റരുതെന്ന ആവശ്യത്തോട് അഞ്ച് സിപിഎം അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. പുഷ്പാനന്ദന്‍,ഹരിലാല്‍, മന്‍സൂര്‍, സുരേഷ്, ബാലകൃഷ്ണന്‍ എന്നിവരാണ് പ്രമേയത്തോട് വിയോജിച്ചത്. തുടര്‍ന്ന നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തു.ബിജെപി അംഗങ്ങളായ ജയകുമാര്‍, ശ്രീനിവാസന്‍ ,അമുദ എന്നിവരും എല്‍ഡിഎഫ് കൗണ്‍സിലറായ കെപി സലീമും വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു.ഇതോടെ അഞ്ചിനെതിരെ പതിമൂന്ന് വോട്ടുകള്‍ക്ക് സെക്രട്ടറിയുടെ സ്ഥലം മാറ്റം റദ്ദ് ചെയ്യണ മെന്ന നഗരസഭയുടെ പ്രമേയം പാസ്സായി.ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് സെക്രട്ടറിയായി എം സുഗതകുമാര്‍ ചുമതലയേറ്റത്. കോട്ടക്കലിലേക്കാണ് സെക്രട്ടറിയെ സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറങ്ങി യിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അതി വേഗം പൂര്‍ത്തീകരിക്കാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയുടെ അനവസരത്തിലെ സ്ഥലംമാറ്റം പദ്ധതി പ്രവര്‍ ത്തനങ്ങളെ തകിടം മറിക്കുമെന്നാണ് നഗരസഭ ചൂണ്ടിക്കാട്ടു ന്നത്.ഉദ്യോഗസ്ഥരുടെ നിരന്തരമായ സ്ഥലം മാറ്റം നഗരസഭ വിക സന പ്രവര്‍ത്തനങ്ങളെ ബാധിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്നതെന്ന് ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ അറി യിച്ചു.