ചിറ്റൂര്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യവും ഹൈ ടെക് അക്കാദമിക് മികവുകളും ഏകോപിപ്പിച്ചാല്‍ ലോകത്ത് ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ രീതി കേരളത്തിന്റെതാകുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്ര നാഥ് പറഞ്ഞു. ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈടെക് സ്‌കൂളിന്റെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ പൊതു വിദ്യാലയങ്ങളെല്ലാം മികവിന്റെ പാത യിലാണ്. ഏറ്റവും ആധുനികവും മികവുറ്റതുമായ വിദ്യാഭ്യാസമാണ് പൊതു വിദ്യാലയങ്ങള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന തെന്നും മന്ത്രി വ്യക്തമാക്കി. 18 സ്മാര്‍ട്ട് ക്ലാസ് മുറികളും ഓരോ നിലകളിലും ആധുനിക രീതിയിലുള്ള ശൗചാലയങ്ങളും ഉള്‍പ്പെ ടുത്തി നിര്‍മ്മിച്ച കെട്ടിടം മന്ത്രി സ്‌കൂളിന് കൈമാറി. കിഫ്ബി ഫണ്ടില്‍ നിന്നും മൂന്ന് കോടി ചിലവഴിച്ചാണ് കെട്ടിട നിമാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. കെട്ടിടത്തിലെ എല്ലാ ക്ലാസ് മുറികളും പ്രോജക്ടറുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ ക്രമീകരിച്ച് കൈറ്റിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിനു മുമ്പായി ഹൈടെക് ആക്കും.
പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യ ക്ഷനായി. പി.ടി.എ പ്രസിഡണ്ട് ഇ.എന്‍ സുരേഷ്ബാബു, കൈറ്റ് പ്രോജക്ട് എഞ്ചീനിയര്‍ സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി, ജില്ലാ പഞ്ചായത്തംഗം അഡ്വ. വി മുരുകദാസ്, വാര്‍ഡ് കൗണ്‍സിലര്‍ എം ശിവകുമാര്‍, എം.പി.ടി.എ പ്രസിഡണ്ട് പി.യു പ്രീത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി കൃഷ്ണന്‍, എ.ഇ.ഒ ജയശ്രീ, സ്‌കൂള്‍ പ്രധാനധ്യാപിക പി. റജീന സംസാരിച്ചു.