തിരുവനന്തപുരം : തൈപ്പൊങ്കൽ പ്രമാണിച്ച് ആറു ജില്ലകൾക്ക് സം സ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രാദേശിക അവധി നാളത്തേക്കു (വെ ള്ളിയാഴ്ച) മാറ്റി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാ ലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയത്. ഇവിട ങ്ങളിൽ ശനിയാഴ്ച പ്രവൃത്തി ദിവസം ആയിരിക്കുമെന്നും ഉത്തരവി ൽ പറയുന്നു.
2022 വർഷത്തെ സർക്കാർ കലണ്ടറിൽ തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയ നാട് എന്നീ ജില്ലകൾക്ക് ജനുവരി 15 ശനിയാഴ്ചയാണ് പ്രാദേശിക അ വധി രേഖപ്പെടുത്തിയിരുന്നത്. ഈ അവധി ജനുവരി 14 വെള്ളിയാഴ്ച യിലേക്ക് മാറ്റണമെന്ന് തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരുന്നു. ഇക്കാര്യം പരിശോ ധിച്ചും തമിഴ്നാട്, കേന്ദ്ര സർക്കാരുകളുടെ കലണ്ടറുകളിലെ അവധി യുമായി സമന്വയിപ്പിച്ചുമാണ് തൈപ്പൊങ്കൽ പ്രമാണിച്ചുള്ള പ്രാദേ ശിക അവധി വെള്ളിയാഴ്ചത്തേക്കു മാറ്റാൻ തീരുമാനിച്ചതെന്ന് സർ ക്കാർ ഉത്തരവിൽ പറയുന്നു.