കാരാകുര്‍ശ്ശി: കോങ്ങാട് മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് നവീ കരണം വൈകുന്നതിനെതിരെ ബിജെപി കാരാകുറുശ്ശി പഞ്ചായത്ത് കമ്മി റ്റി അയ്യപ്പന്‍കാവ് ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. സംസ്ഥാ ന സമിതി അംഗം എ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോ ഡില് ആകെ കുണ്ടും കുഴികളുമാണ്.റോഡിന്റെ ദുരവസ്ഥ അപക ടങ്ങളേയും ക്ഷണിച്ചു വരുത്തുന്നു.2018ലാണ് റോഡ് വികസനത്തിന് 56 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചത്. മണ്ണാര്ക്കാ ട്, കോങ്ങാട്,ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളിലൂടെ കടന്ന് പോകു ന്ന പാതയില്‍ 16.87 കിലോമീറ്റര്‍ ആധുനിക രീതിയിലാണ് ടാര്‍ ചെ യ്യുക.പത്ത് മീറ്റര്‍ വീതിയുള്ള പാതയില്‍ ഏഴുമീറ്റര്‍ ടാറിങ് ചെയ്യും. ഇതോടനുബന്ധിച്ച് മഴ വെള്ളച്ചാല്‍,കലുങ്ക്,സംരക്ഷണ ഭിത്തി നിര് മാണം എന്നിവയും നടത്തും.അന്താരാഷ്ട്ര നിലവാരത്തില്‍ റോഡ് നവീകരിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലായ് ഏഴിന് പൊ തുമരാമത്ത് വകുപ്പ് മന്ത്രി നിര്‍വഹിച്ചിരുന്നു.ഒന്നര വര്‍ഷത്തിനു ള്ളില്‍ നവീകരണം പൂര്‍ത്തീകരിക്കുമെന്നും ആറുമാസത്തി ലൊരി ക്കില്‍ അവലോകനം നടത്തുമെന്നും മന്ത്രി പറഞ്ഞെങ്കിലും ഉദ്ഘാ ടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും പ്രവൃത്തികളിതുവരെ ആ രംഭിച്ചിട്ടില്ല.ഇതോടെ ദുരിതം പേറി യാത്ര തുടരേണ്ട അവസ്ഥയി ലാണ് ജനം.എത്രയും വേഗം റോഡ് നവീകരണം ആരംഭിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സ്നേഹ രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു .മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ജയരാജ് മാസ്റ്റര്‍ , ടി.അനൂപ് , മണ്ഡലം സെക്രട്ടറി വിജയന് .പി, നാരായണന് .എം , രാധാക്യഷ്ണന് .പി , പ്രദീപ് .കെ , ജയപ്രകാശ് ടി ,ജയകൃഷ്ണന് കെ , സേതു വി , മണികണ്ഠന് ,ബ്രിജേഷ് .എ തുടങ്ങിയവര്‍ സംസാരിച്ചു.
![](http://unveilnewser.com/wp-content/uploads/2022/01/MOTHER-CARE-copy-1-1024x246.jpg)