മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കൂടുതല്‍ കോഴ്‌സുകള്‍ അനുവ ദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എസ്.എഫ് യൂണിറ്റ് അ ഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.
ആദിവാസി മേഖല ഉള്‍പ്പെടെ ഏകദേശം എഴുപത്തിഅയ്യായിര ത്തോളം ജനസംഖ്യ ഉള്‍കൊള്ളുന്ന അട്ടപ്പാടി പ്രദേശത്തെ വിദ്യാ ര്‍ഥികള്‍ക്ക് ബിരുദ – ബിരുദാനന്തര പഠനത്തിന് ആശ്രയിക്കുന്നത് ഏക സര്‍ക്കാര്‍ കോളേജാണ്. പരിമിതമായ കോഴ്‌സുകള്‍ മാത്രമുള്ള ഇവിടെ അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് ആശ്രയിക്കാനുള്ള മറ്റ് കോളേ ജുകളിലേക്ക് 90 കി.മി കൂടുതല്‍ ദൂരമുണ്ട്. കൂടാതെ ചുരത്തിലൂടെ യുള്ള ക്ലേശകരമായ യാത്രയും വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാ ഴ്ത്തുന്നു. ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ കോഴ്‌സുകള്‍ അനുവ ദിക്കണമെന്ന ആവശ്യം വിദ്യാര്‍ഥികളും രക്ഷിതാക്കളും വര്‍ഷങ്ങ ളായി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി വരികയാണ്.
അതേ സമയം കോഴിക്കോട് സര്‍വകലാശാലയില്‍ അപേക്ഷിച്ച വിദ്യാര്‍ഥികളില്‍ കുറഞ്ഞ ശതമാനം മാത്രമാണ് അഡ്മിഷന്‍ നേടാന്‍ സാധിച്ചത്. കോഴ്‌സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അവസരമുള്ള ഇത് പോ ലെയുളള കോളേജുകളില്‍ കോഴ്‌സ് വര്‍ദ്ധിപ്പിക്കുന്നത് മലബാര്‍ മേഖലയിലെ വിദ്യര്‍ഥികള്‍ക്ക് ആശ്വാസകരമാവുമെന്നും കോളേ ജിനേടുളള അവഗണന അവസാനിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. യു.ഡി.എസ്.എഫ് ചെയര്‍മാന്‍ ആസിഫ് വെള്ളപ്പാ ടം, കണ്‍വീനര്‍ ജസ്ലിന്‍, സനില്‍ ഷാറൂഖ്, അസീം അലി അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.