കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തില്‍ പുതിയൊരു ഉദ്യാനം നിര്‍മിക്കു ന്നതിനുള്ള നടപടികളാകുന്നു.ഡാമിന് താഴെ ചെക്ഡാമിന്റെ ഇരുവ ശ ത്തും നിലവിലെ ഉദ്യാനത്തിന്റെ എതിര്‍ദിശയിലുമായാണ് ആ ധുനിക രീതിയിലുള്ള ഉദ്യാനം നിര്‍മിക്കുക.ഇതിന്റെ ഭാഗമായി വി നോദ സഞ്ചാര പാനലില്‍ ഉള്‍പ്പെട്ട ആര്‍ക്കിടെക്ട് സംഘം ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ചു വിലയിരുത്തി.ചീഫ് ആര്‍ക്കിടെക്ട് സി.പി. സു നില്‍, ജലസേചന വകുപ്പ് ഓവര്‍സിയര്‍ വിജു എസ് എന്നിവരുടെ നേ തൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.
ജലസേചന വകുപ്പിന്റെ സ്ഥലത്ത് ലോകബാങ്ക് സഹായത്തോടെ മൂന്ന് കോടി രൂപ ചെലവിലാണ് പുതിയ ഉദ്യാനം ഒരുക്കുക.ജലസേ ചന വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേ യും നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പുതിയ ഉ ദ്യാനം നിര്‍മിക്കുന്നതിനുള്ള ചുമതല ജലസേചന വകുപ്പിനാണ്. ചെക് ഡാമിനു സമീപത്തെ രണ്ടര ഏക്കറോളം വരുന്ന ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്താണ് ഉദ്യാനം വരുന്നത്.പൂക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം തൂക്കുപാലം,കൂടാരങ്ങള്‍,വൈദ്യുതി അലങ്കാരം,നടപ്പാതകള്‍,ഇരിപ്പിടങ്ങള്‍ എന്നിവയും നിര്‍മിക്കും.
പ്രദേശം സന്ദര്‍ശിച്ച ആര്‍ക്കിടെക്ട് സംഘം ഉടന്‍ തന്നെ എസ്റ്റിമേറ്റും റിപ്പോര്‍ട്ടും രൂപരേഖയും കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അധി കൃതര്‍ക്ക് സമര്‍പ്പിക്കും.തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് സംസ്ഥാന ജലസേച ന വകുപ്പിന് അംഗീകാരത്തിനായി സമര്‍പ്പിക്കും.അനുമതി ലഭ്യമാ കുന്ന മുറയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.അടുത്ത മാസ ത്തോടെ പുതിയ ഉദ്യാനത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരം ഭിക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.