മണ്ണാര്‍ക്കാട്:അമ്പംകുന്ന് അജ്മീര്‍ ഫകീര്‍ ബീരാന്‍ ഔലിയയുടെ ആണ്ട് നേര്‍ച്ച ഡിസംബര്‍ 8,9 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ടിന് രാവിലെ പത്ത് മണിക്ക് അമ്പംകുന്ന് മഹല്ല് ഖാസി സഅ്ദ് ഫൈസി കൊടി ഉയര്‍ത്തി ഖത് മുല്‍ ഖുര്‍ ആന് നേതൃത്വം നല്‍കും.വീരാന്‍ ഔലിയ ലങ്കര്‍ വിതരണവും നടക്കും.വൈകീട്ട് 6.30ന് നടക്കുന്ന മഖാം സിയാ റത്തിന് മഖാം ഖാദി സൈതലവി ഉസ്താദും ദിക്‌റ് മജ്‌ലിസിന് മഖാം ഖാദിമാരായ സൈതലവി ഉസ്താദ്,ഫക്രുദ്ദീന്‍ ഉസ്താദ്,മുഹമ്മദ് റാഷി ഉസ്താദ്,അഹമ്മദ് കബീര്‍ ഉസ്താദ് എന്നിവര്‍ നേതൃത്വം നല്‍കും. രാത്രി 8.30ന് മണലടി മഹല്ല് ഖാസി അബ്ദുല്‍ വാഹിദ് ഫൈസിയുടെ കഥാപ്രസംഗവുമുണ്ടാകും. 9ന് രാവിലെ 10 മണിക്ക് നടക്കുന്ന മൗലീ ദ് പാരായണത്തിന് സയ്യിദ് പൂക്കോയ തങ്ങള്‍ പൂക്കോട്ടുംപാടവും സമാപന ദുആ സയ്യിദ് സ്വാബിഖലി ശിഹാബ് തങ്ങള്‍ പാണക്കാടും നേതൃത്വം നല്‍കും.രണ്ട് ദിവസങ്ങളിലും അന്നദാനം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ അമ്പംകുന്ന് മഹല്ല് ഖാസി സഅ്ദ് ഫൈസി, മഖാം ഖാദിമാരായ ഫക്രുദ്ദീന്‍ ഉസ്താദ്,മുഹമ്മദ് റാഷി ഉസ്താദ്,അഹമ്മദ് കബീര്‍ ഉസ്താദ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!