അലനല്ലൂര്‍:മലപ്പുറം കോട്ടയ്ക്കലില്‍ വാഹനാപകടത്തില്‍ മരിച്ച അലനല്ലൂര്‍ മുട്ടിക്കല്‍ ബീരാന്റെ മകന് മുഹമ്മദ് കുട്ടി(56)യുടെ മൃതദേഹം ഇന്ന് വൈകീട്ട് നാല് മണിക്ക് വഴങ്ങല്ലി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.ഇന്നലെ രാവിലെ പത്ത് മണി യോടെയാണ് എടരിക്കോട് പാലച്ചിറമാട് വളവില്‍ വെച്ച് അപക ടമുണ്ടായത്.മുഹമ്മദ് കുട്ടിയും ഭാര്യ സാറയും സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റ ഭാര്യ സാറ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അലനല്ലൂരിലെ ഓട്ടോ ഡ്രൈവറായിരുന്നു മരിച്ച മുഹമ്മദ് കുട്ടി.