തച്ചമ്പാറ : പന്ത്രണ്ടാമത് ദേശീയ സീനിയര്‍ ഡോപ്പ്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ തച്ചമ്പാറ ദേശബന്ധു ഹ യര്‍ സെക്കന്ററി സ്‌ക്കൂളിലെ കായിക താരങ്ങളെ അനുമോദിച്ചു. അഡ്വ കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിജയിക ള്‍ക്ക് ഉപഹാരങ്ങളും നല്‍കി.തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഒ. നാരായണന്‍കുട്ടി അധ്യക്ഷനായി.സ്‌ക്കൂള്‍ മാനേജര്‍ വല്‍സന്‍ മഠ ത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായി ദേശബന്ധു വിദ്യാലയത്തി ലെ 16 വിദ്യാര്‍ത്ഥികളാണ് കേരള ടീമിന് വേണ്ടി ജയ്പൂരില്‍ നടന്ന ദേശീയ മല്‍സരത്തില്‍ പങ്കെടുത്തത് .കെ .അലീന , പി.ആര്‍. കണി ക ,മാളവിക വിനോദ് .പ്രജിഷ പ്രകാശ് .സി എന്നി കുട്ടികള്‍ സീനിയ ര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി .അനുമോദന യോഗത്തില്‍ ,പഞ്ചായത്ത് അംഗം ബിന്ദു കുഞ്ഞിരാമ ന്‍ പ്രിന്‍സിപ്പല്‍ വി.പി ജയരാജന്‍ ,ഹെഡ്മാസ്റ്റര്‍ ബെന്നി ജോസ് കെ ,പി.ടി.എ പ്രസിഡണ്ട് ഷാജു ജേക്കബ് ,രവീന്ദ്രന്‍ .പി ,ഷെറീ ഖ ,പി.എം ബള്‍ക്കിസ് , അര്‍ജുന്‍ .കെ തുടങ്ങിയവര്‍ സംസാരിച്ചു. കായിക താരങ്ങളെ അണിനിരത്തി ഘോഷയാത്രയും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!