കാരാകുര്‍ശ്ശി: കോങ്ങാട്-മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് നവീ കരണോദ്ഘാടനം നടന്ന് ആറു മാസത്തോളമായിട്ടും പ്രവൃത്തികള്‍ ആരംഭിക്കാത്തതിനെതിരെ ജനുവരി 13ന് വൈകീട്ട് 5 മണിക്ക് അയ്യ പ്പന്‍കാവ് ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്താന്‍ ബിജെപി കാ രാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡ് കാരാക്കുറുശ്ശി പ ഞ്ചായത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു റോഡാണ്. ഉ ദ്ഘാടന വേളയില്‍ ഓരോ ആറുമാസത്തിലും പ്രവൃത്തികളുടെ അവലോകനം നടത്തുമെന്ന പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ വാക്ക് പാഴായി.അദ്ദേഹം ഉദ്ഘാടനം ചെയ്ത കാരാകുര്‍ശ്ശി എഴുത്തും പാറ പാലവും പഴയ അവസ്ഥയില്‍ തുടരുകയാണ്.വികസന പ്രവര്‍ ത്തനങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം സമീപനം ജ നങ്ങളോടുള്ള വെല്ലുവിളിയാണെന്നും പഞ്ചായത്ത് കമ്മിറ്റി ആരോ പിച്ചു.
സംസ്ഥാന സമിതി അംഗം എ.സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെ യ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സ്‌നേഹ രാമകൃഷ്ണന്‍ അധ്യക്ഷ ത വഹിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ജയരാജ് മാസ്റ്റര്‍, ടി.അനൂപ്,മണ്ഡലം സെക്രട്ടറി ഗോപാലകൃഷ്ണന്‍ പി,വിജയന്‍. പി, നാരായണന്‍.എം,രാധാക്യഷ്ണന്‍.പി,സൗമിനി ദിലിപ്,ബ്രിജേഷ്.എ തുടങ്ങിയവര്‍ സംസാരിച്ചു.