പാലക്കാട്: കെ-റെയില്‍ നടപ്പിലാക്കാന്‍ എല്ലാ പിന്തുണയും നല്‍കാ ന്‍ മുഴുവന്‍ തൊഴിലാളികളോടും സിഐടിയു അഭ്യര്‍ത്ഥിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് അതിവേഗ റെയില്‍പാതയാകാമെന്ന് പറ ഞ്ഞ യുഡിഎഫ്, പിണറായി വിജയന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന സെമിറെയില്‍ പാടില്ലെന്ന് പറയുന്നത് രാഷ്ട്രീയ കാപട്യമാണ്. വിക സനം തടയാന്‍ കെ റെയിലിന്റെ സര്‍വ്വേ കല്ല് പിഴുതെറിയുമെന്നാ ണ് ചിലര്‍ പറയുന്നത്.ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നടപടിക ളെ ഏതെങ്കിലും നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ എതിര്‍ക്കാന്‍ വന്നാല്‍ അ വരെ ഒറ്റപ്പെടുത്തണം.ചിലരുടെ എതിര്‍പ്പിന്റെ പേരില്‍ വികസനം നടപ്പാക്കാതിരിക്കാനാകില്ലെന്നും അങ്ങനെയായിരുന്നുവെങ്കില്‍ 45 മീറ്റര്‍ ദേശീയപാതയും ഗെയില്‍ പൈപ്പുലൈനുമൊന്നും ഇവിടെ ഉണ്ടാകില്ലായിരുന്നുവെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.
നാടിനോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-റെയില്‍ പദ്ധതിക്ക് എല്ലാവിധ സഹായവും നല്‍ കാന്‍ മുഴുവന്‍ തൊഴിലാളികളോടും സിഐടിയു ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം എസ്.ബി. രാ ജു അവതരിപ്പിച്ച പ്രമേയം ജില്ലാ കമ്മിറ്റി യോഗം ഐക്യകണ് ഠേന പാസാക്കി.പ്രസിഡണ്ട് പി.കെ.ശശി അധ്യക്ഷനായി.സംസ്ഥാന സെ ക്രട്ടറിമാരായ എം.ചന്ദ്രന്‍,വി.സി.കാര്‍ത്ത്യായനി,ജില്ലാ സെ ക്രട്ടറി എം.ഹംസ,ജില്ലാ ട്രഷറര്‍ ടി.കെ.അച്യുതന്‍,സംസ്ഥാന കമ്മി റ്റി അം ഗങ്ങളായ എ.പ്രഭാകരന്‍ എംഎല്‍എ, എം.പത്മിനി ടീച്ചര്‍, വി.സരള, വി.എ.മുരുകന്‍, ടി.എം.ജമീല, എന്‍.ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.