മണ്ണാര്‍ക്കാട്: മായ്ക്കപ്പെട്ട എല്ലാ ചരിത്ര വസ്തുതകളെയും തിരിച്ചു പി ടിക്കണമെന്ന് സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പറഞ്ഞു.ജനതയുടെ ജീവിതമാണ് ചരിത്ര രചനയുടെ യഥാര്‍ത്ഥ ഉറവിടം. അത്‌കൊണ്ടു തന്നെ ചരിത്രത്തെ എക്കാലത്തും മൂടിവെക്കാന്‍ ആര്‍ക്കും കഴിയി ല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ പേ രുകളില്‍ വെട്ടിത്തിരുത്തലുകള്‍ നടത്തുന്നവര്‍ ഫാസിസത്തെ അ നുകരിക്കുകയാണെന്നും ജനങ്ങളാല്‍ അവഹേളിക്കപ്പെട്ട മുസ്സോ ളിനിയുടെ ചരിത്രം അവര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവ ചരിത്രകാരന്‍ നസറുദ്ദീന്‍ മണ്ണാര്‍ക്കാട് രചിച്ച് കോഴിക്കോട് ഡെസ്റ്റിനി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘കുമരംപുത്തൂര്‍ സീ തിക്കോയ തങ്ങളും പാലക്കാടന്‍ പോരാളികളും’ എന്ന പുസ്തകത്തി ന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു ന്നു അദ്ദേഹം.മലബാറിലെ സ്വാതന്ത്ര്യ സമര നേതാവ് മോഴികുന്ന ത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ചെറുമകന്‍ മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി പുസ്തകം പ്രകാശനം ചെയ്തു. പി. കോയക്കുട്ടി തങ്ങള്‍, പി.എം.സി പൂക്കോയ തങ്ങള്‍ എന്നിവര്‍ പുസ്തകം ഏറ്റുവാ ങ്ങി.
കുമരംപുത്തൂര്‍ സീതി കോയ തങ്ങളുടെ രക്തസാക്ഷി ദിനത്തോട നുബന്ധിച്ച് പള്ളിക്കുന്ന് എ.യു.പി സ്‌കൂളില്‍ സജ്ജമാക്കിയ എം.പി. നാരായണ മേനോന്‍ നഗറില്‍ നടന്ന പരിപാടിയില്‍ പി.എം നൗഫല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെ ടം മുഖ്യപ്രഭാഷണം നടത്തി. തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് മു ഖ്യാതിഥി ആയിരുന്നു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് കവാടത്തി ന് സീതിക്കോയ തങ്ങളുടെ നാമധേയം ആലേഖനം ചെയ്യാന്‍ തീരു മാനിച്ച ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും, കുമരംപുത്തൂര്‍ പ ഞ്ചായത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ കുടുംബാംഗങ്ങളെ യും, ഗ്രന്ഥകാരനെയും ചടങ്ങില്‍ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി, ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ വറോടന്‍, കെ.കെ.എസ് തങ്ങള്‍, എം.ഇ .എസ് കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ എ.എം.ശിഹാബ്, ഡോ.ടി സൈ നുല്‍ ആബിദ്, ഷരീഫ് മണ്ണറോട്ടില്‍, അഡ്വ.രാഘവന്‍ ആമ്പാടത്ത്, പി.എം പൂക്കോയ തങ്ങള്‍, ഡോ.എം ഫൈസല്‍ ബാബു, ജാഫര്‍ മച്ചി ങ്ങല്‍ എന്നിവര്‍ സംസാരിച്ചു.