അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ സൈലന്റ് വാലി നാഷ ണല്‍ പാര്‍ക്കില്‍ രണ്ടു ദിവസമായി സഘടിപ്പിച്ച പ്രകൃതി പഠന ക്യാ മ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.സൈലന്റ് വാലി വനമേഖ ല, അട്ടപ്പാടി യിലെ വിവിധ പ്രദേശങ്ങള്‍, ചിണ്ടകി ആദിവാസി ഊ ര്, ഭവാനിപ്പുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.വനത്തെയും വന്യജീവി കളെയും പ്രകൃതിയേയും കുറിച്ച് വൈലഡ് ലൈഫ് അസിസ്റ്റന്റ് പി. എ ലിന്‍ഷ,ബി എഫ് ഒ, കെ.ഒ.ജമാല്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പ്രധാ നാധ്യാപകന്‍ സി. ടി മുരളിധരന്‍, അധ്യാപകരായ സി.മുഹമ്മദാലി, ആസിം ബിന്‍ ഉസ്മാന്‍,ഷാഹിനാ സലീം, കെ.ഹബീബ,എം.മുസ്തഫ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!