പാലക്കാട്: എന്റെ ജില്ല ആപ്പിന്റെ പ്രചരണാര്‍ത്ഥം ജില്ലാഭരണ കൂടം പാലക്കാട് നഗരത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. പാ ലക്കാട് കോട്ടമൈതാനം രക്തസാക്ഷിമണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച സൈക്കിള്‍ റാലി സബ് കളക്ടര്‍ ബല്‍പ്രീത് സിംഗ് ഫ്‌ലാഗ്ഓഫ് ചെയ്തു. നെഹ്‌റു യുവകേന്ദ്ര യുമായി സഹകരിച്ച് നട ത്തിയ സൈക്കിള്‍ റാലിയില്‍ പങ്കാളികളായ എഴുപതോളം പേര്‍ക്ക് ജില്ലാഭരണകൂടം ടീഷര്‍ട്ടുകള്‍ വിതരണം ചെയ്തു.നഗരം വലം വെച്ച് നടന്ന റാലി കളക്ടറേറ്റ് പരിസരത്ത് സമാപിച്ചു .തുടര്‍ന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപനച്ചടങ്ങില്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുത്തവര്‍ക്ക് സബ് കളക്ടര്‍ ബെല്‍പ്രീത് സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.മികച്ച റേറ്റിംഗ് കരസ്ഥമാ ക്കിയ ആലത്തൂര്‍ താലൂക്ക് ഓഫീസിനുള്ള ഉപഹാരം തഹസില്‍ദാര്‍ ബാലകൃഷ്ണന് സബ് കളക്ടര്‍ ബല്‍പ്രീത് സിംഗ് കൈമാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!